കൊല്ലം: മേരി ഏയ്ഞ്ചൽസ് മോണ്ടിസോറി സ്കൂൾ ആൻഡ് ടീച്ചേഴ്സ് ട്രെയിനിംഗ് കോളജിന്റെ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു.
മയ്യനാട് പഞ്ചായത്ത് ഓഫിസിന് സമീപമാണ് പുതിയ ശാഖ ആരംഭിച്ചത്.അഡ്വ. വിഷ്ണുമോഹൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. നടൻ സാജൻ സൂര്യ മുഖ്യാതിഥിയായിരുന്നു.
സിഡ്നി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജിംഗ് ഡയറക്ടർ ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായ സി. മേരി സുജിത, ദ ക്വയിലോൺ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചെയർമാനും ഡയറക്ടറുമായ അഡ്വ. ബേബിസൺ, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. മുഹമ്മദ് റാഫി, ആദിച്ചനല്ലൂർ എ.ജി. ചർച്ച് വികാരി ഫാ.എ. ജനാർദനൻ, സുധീർ തോട്ടുവാൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സ്റ്റാലിൻ കുമാർ, ആതിര ബാബു, സ്കൂൾ കോ-ഓർഡിനേറ്റർ എ.ആർ. ദീപക് രാജ് എന്നിവർ പ്രസംഗിച്ചു.