മഞ്ചേരി: സ്ഥലപരിമിതി മൂലം വികസനം വഴിമുട്ടിയ മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജിനായി 25 ഏക്കർ സ്ഥലം സൗജന്യമായി വിട്ടുനൽകുന്നതിന് തയാറായ ഭുവുടമകളുടെ സമ്മതപത്രം മന്ത്രിക്ക് കൈമാറി.
മഞ്ചേരി എംഎൽഎ എം. റഹ്മത്തുള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് സമ്മതപത്രം ആരോഗ്യവകുപ്പു മന്ത്രി കെ. മുരളീധരന് കൈമാറിയത്.
നഗരസഭാധ്യക്ഷൻ വല്ലാഞ്ചിറ അബ്ദുൾ മജീദ്, ഉപാധ്യക്ഷ ബീന ജോസഫ്, യുഡിഎഫ് മണ്ഡലം ചെയർമാൻ റഷീദ് പറന്പൻ, ബ്ലോക്ക് പ്രസിഡന്റ് വല്ലാഞ്ചിറ ഹുസൈൻ, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി.പി. ഫിറോസ്, മേച്ചേരി ഹനീഫ, ഹുസൈൻ പുല്ലഞ്ചേരി, സുബൈർ വീന്പൂർ എന്നിവരും പങ്കെടുത്തു.
നിയമസഭാ സമ്മേളനം കഴിഞ്ഞാൽ ഉടനെ മഞ്ചേരി മെഡിക്കൽ കോളജ് സന്ദർശിക്കുകയും തുടർ നടപടികൾ കൈകൊള്ളുമെന്നും മന്ത്രി ഉറപ്പു നൽകി.