പത്തനംതിട്ട: മദ്യക്കുപ്പിയും ലഹരിസാധനങ്ങളും തിരുവന്തപുരം യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റില്‍ എത്തിയത് എങ്ങനെയെന്നത് അന്വേഷിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍.
തിരുവനന്തപുരത്തുണ്ടായ സഘര്‍ഷം നിര്‍ഭാഗ്യകരമാണ്. കലാലയ രാഷ് ട്രീയം വേണമെന്നതാണ് സര്‍ക്കാര്‍ നിലപാട്.
മദ്യക്കുപ്പിയും ലഹരിസാധനങ്ങളും യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലില്‍ എത്തിയതു സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തി ഇത്തരം പ്രവണതകള്‍ തടയാന്‍ കൃത്യമായ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കോളജ് കാമ്പസിലേക്ക് തീപ്പന്തം എറിഞ്ഞതു സംബന്ധിച്ചു പൊലിസ് അന്വേഷണം നടത്തിവരികയാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരേ സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരേ എസ്എഫ്ഐ എന്തിനാണ് തിരിഞ്ഞതെന്നു വ്യക്തമല്ല. ബിജെപിയോടുള്ള വിധേയത്വം അവര്‍ പ്രകടിപ്പിച്ചതാകാമെന്നും മന്ത്രി പറഞ്ഞു.
പ്രകോപനം ഇല്ലാതെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിനു നേരേ എസ്എഫ്ഐ ആക്രമണം നടത്തിയത്. ഹോസ്റ്റലിൽ വിദ്യാര്‍ഥികള്‍ അല്ലാത്തവര്‍ താമസിക്കുന്നത് ഗൗരവമായി പരിശോധിക്കുമെന്നും മന്ത്രിവ്യക്തമാക്കി.