Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ColomboHighCourt

ഈസ്റ്റർ സ്ഫോടനപരമ്പര കേസിൽ വിധി സെപ്റ്റംബർ 22ന്

കൊ​​​ളം​​​ബോ: 279 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട ഈ​​​സ്റ്റ​​​ർ സ്ഫോ​​​ട​​​ന​​പ​​​ര​​​ന്പ​​​ര​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മു​​​ഖ്യ ക്രി​​​മി​​​ന​​​ൽ കേ​​​സി​​​ന്‍റെ വി​​​ധി സെ​​​പ്റ്റം​​​ബ​​​ർ 22ന് ​​​കൊ​​​ളം​​​ബോ ഹൈ​​​ക്കോ​​​ട​​​തി പ്ര​​​ഖ്യാ​​​പി​​​ക്കും. മ​​​ര​​​ണ​​​പ്പെ​​​ട്ട ഒ​​​രാ​​​ൾ ഒ​​​ഴി​​​കെ 24 പ്ര​​​തി​​​ക​​​ളാ​​​ണു വി​​​ചാ​​​ര​​​ണ നേ​​​രി​​​ട്ട​​​ത്. 547 ദി​​​വ​​​സം നീ​​​ണ്ട വി​​​ചാ​​​ര​​​ണ​​​യി​​​ൽ 2,309 പേ​​​രു​​​ടെ മൊ​​​ഴി കോ​​​ട​​​തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

2019 ഈ​​​സ്റ്റ​​​ർ ഞാ​​​യ​​​റാ​​​ഴ്ച ശ്രീ​​​ല​​​ങ്ക​​​യി​​​ലെ മൂ​​​ന്നു പ​​​ള്ളി​​​ക​​​ളി​​​ലും മൂ​​​ന്നു ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലു​​​മു​​​ണ്ടാ​​​യ ചാ​​​വേ​​​ർ സ്ഫോ​​​ട​​​ന​​​ങ്ങ​​​ളി​​​ൽ 45 വി​​​ദേ​​​ശി​​​ക​​​ൾ അ​​​ട​​​ക്കം 279 പേ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്. പ​​​ള്ളി​​​ക​​​ളി​​​ൽ ഈ​​​സ്റ്റ​​​ർ തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം.

നാ​​​ഷ​​​ണ​​​ൽ തൗ​​​ഹീ​​​ത്ത് ജ​​​മാ​​​ത്ത് എ​​​ന്ന ജി​​​ഹാ​​​ദി ഗ്രൂ​​​പ്പാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്. സ​​​ഹ്റാ​​​ൻ ഹാ​​​ഷിം എ​​​ന്ന ചാ​​​വേ​​​റു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള നൗ​​​ഫ​​​ർ മൗ​​​ല​​​വി എ​​​ന്നു വി​​​ളി​​​ക്ക​​​പ്പെ​​​ടു​​​ന്ന മു​​​ഹ​​​മ്മ​​​ദ് ഇ​​​ബ്രാ​​​ഹിം മു​​​ഹ​​​മ്മ​​​ദ് നൗ​​​ഫ​​​റാ​​​ണു കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി.

ആ​​​ക്ര​​​മ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് മു​​​ൻ​​​കൂ​​​ർ വി​​​വ​​​രം ല​​​ഭി​​​ച്ചി​​​ട്ടും ത​​​ട​​​യാ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​തി​​​രു​​​ന്ന മു​​​ൻ പോ​​​ലീ​​​സ് മേ​​​ധാ​​​വി പു​​​ജി​​​ത്ത് ജ​​​യ​​​സു​​​ന്ദ​​​ര, മു​​​ൻ പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി ഹേ​​​മ​​​സി​​​രി ഫെ​​​ർ​​​ണാ​​​ണ്ടോ എ​​​ന്നി​​​വ​​​ർ​​​ക്ക് മ​​​റ്റൊ​​​രു കേ​​​സി​​​ൽ ഈ ​​​മാ​​​സം ആ​​​ദ്യം കോ​​​ട​​​തി ക​​​ർ​​​ത്ത​​​വ്യ​​​വി​​​ലോ​​​പം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി വ​​​ധ​​​ശി​​​ക്ഷ വി​​​ധി​​​ച്ചി​​​രു​​​ന്നു.

Latest News

Corehub Up