Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Colorful Start To

America

ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഷിക്കാ​ഗോ​യി​ൽ വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം; മി​ല്ലേ​നി​യം പാ​ർ​ക്കി​ൽ ക്രി​സ്മ​സ് ട്രീ ​പ്ര​കാ​ശി​ച്ചു

ഷി​ക്കാ​ഗോ: ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഔ​ദ്യോ​ഗി​ക തു​ട​ക്കം കു​റി​ച്ച് ഷിക്കാ​ഗോ ന​ഗ​രം വീ​ണ്ടും ഉ​ത്സ​വ​പ്ര​ഭ​യി​ൽ മു​ങ്ങു​ന്നു. ന​ഗ​ര​ഹൃ​ദ​യ​മാ​യ മി​ല്ലേ​നി​യം പാ​ർ​ക്കി​ലെ കൂ​റ്റ​ൻ ക്രി​സ്മ​സ് ട്രീ​യി​ൽ ന​വം​ബ​ർ 20 വെ​ള്ളി​യാ​ഴ്ച ദീ​പ​ങ്ങ​ൾ തെ​ളി​ഞ്ഞ​തോ​ടെ ഈ ​വ​ർ​ഷ​ത്തെ അ​വ​ധി​ക്കാ​ല ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് വ​ർ​ണാ​ഭ​മാ​യ തു​ട​ക്ക​മാ​യി.

ഷിക്കാ​ഗോ ന​ഗ​ര​ത്തി​ന്‍റെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളി​ലൊ​ന്നാ​യ
വാ​ർ​ഷി​ക ക്രി​സ്മ​സ് ട്രീ ​ലൈ​റ്റിംഗ് സെ​റി​മ​ണി കാ​ണാ​ൻ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് മി​ല്ലേ​നി​യം പാ​ർ​ക്കി​ലേ​ക്ക് എ​ത്താ​റു​ള്ള​ത്. സം​ഗീ​ത​പ​രി​പാ​ടി​ക​ൾ, ആ​ഘോ​ഷ​ഗാ​ന​ങ്ങ​ൾ, വ​ർ​ണാ​ഭ​മാ​യ അ​ല​ങ്കാ​ര​ങ്ങ​ൾ എ​ന്നി​വ​യാ​ൽ ന​ഗ​ര​മ​ധ്യം ക്രി​സ്മ​സ് അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് മാ​റു​ന്നു.

ന​ഗ​ര​ത്തി​ലെ മ​റ്റൊ​രു പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യ ക്രി​സ്കി​ൻ​ഡി​ൽ​മാ​ർ​ക്ക​റ്റും
(Christkindlmarket) ന​വം​ബ​ർ 20 മു​ത​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു. ജ​ർ​മൻ
ക്രി​സ്മ​സ് വി​പ​ണി​ക​ളു​ടെ മാ​തൃ​ക​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​വി​പ​ണി ഷി​ക്കാ​ഗോ​യി​ലെ അ​വ​ധി​ക്കാ​ല ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ധാ​ന ഭാ​ഗ​മാ​ണ്.

ഡാ​ലി പ്ലാ​സ​യി​ൽ ഒ​രു​ക്കു​ന്ന വി​പ​ണി​യി​ൽ ജ​ർ​മ്മ​ൻ ശൈ​ലി​യി​ലു​ള്ള ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, ക്രി​സ്മ​സ് അ​ല​ങ്കാ​ര​ങ്ങ​ൾ, സ​മ്മാ​ന​ങ്ങ​ൾ, പ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ൾ, ചൂ​ടു​ള്ള പാ​നീ​യ​ങ്ങ​ൾ എ​ന്നി​വ ല​ഭ്യ​മാ​കും. കു​ടും​ബ​ങ്ങ​ളോ​ടൊ​പ്പം എ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ഏ​റെ പ്രി​യ​പ്പെ​ട്ട ഇ​ട​മാ​ണി​ത്.

ക്രി​സ്മ​സ് വി​പ​ണി​യി​ലെ മ​ര​ത്ത​ടി​കൊ​ണ്ടു​ള്ള ചെ​റു​ക​ട​ക​ളും പ്ര​കാ​ശ​മാ​ന​മാ​യ
അ​ല​ങ്കാ​ര​ങ്ങ​ളും യൂ​റോ​പ്യ​ൻ ക്രി​സ്മ​സ് ഗ്രാ​മ​ത്തി​ന്‍റെ അ​നു​ഭ​വ​മാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്ക്
ന​ൽ​കു​ന്ന​ത്.

ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ളും
ഹോ​ട്ട​ലു​ക​ളും റെ​സ്റ്റോ​റ​ന്റു​ക​ളും ഷോ​പ്പിംഗ് മാ​ളു​ക​ളും പ്ര​ത്യേ​ക
അ​ല​ങ്കാ​ര​ങ്ങ​ളോ​ടെ സ​ന്ദ​ർ​ശ​ക​രെ വ​ര​വേ​ൽ​ക്കു​ക​യാ​ണ്.

പ്ര​ശ​സ്ത​മാ​യ മാ​ഗ്നി​ഫി​സ​ന്‍റ് മൈ​ൽ പ്ര​ദേ​ശ​ത്തെ ദീ​പാ​ല​ങ്കാ​ര​ങ്ങ​ളും ന​ഗ​ര​ത്തി​ലെ
വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒ​രു​ക്കു​ന്ന അ​വ​ധി​ക്കാ​ല പ​രി​പാ​ടി​ക​ളും വ​രും ദി​വ​സ​ങ്ങ​ളി​ൽ
കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഇ​ല്ലി​നോ​യി​സി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ​ക്കും ക്രി​സ്മ​സ് അ​വ​ധി​ക്കാ​ല​ത്ത് ഷി​ക്കാ​ഗോ ഡൗ​ൺ​ടൗ​ൺ സ​ന്ദ​ർ​ശി​ക്കു​ന്ന​ത് ഏ​റെ
പ്രി​യ​പ്പെ​ട്ട വി​നോ​ദ​മാ​ണ്. മി​ല്ലേ​നി​യം പാ​ർ​ക്കി​ലെ ക്രി​സ്മ​സ് ട്രീ​യും
ക്രി​സ്കി​ൻ​ഡി​ൽ​മാ​ർ​ക്ക​റ്റും കു​ടും​ബ​സ​മേ​തം സ​ന്ദ​ർ​ശി​ക്കാ​വു​ന്ന പ്ര​ധാ​ന
ആ​ക​ർ​ഷ​ണ​ങ്ങ​ളാ​ണ്.

ഈ ​വ​ർ​ഷ​ത്തെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക​ത ന​ൽ​കു​ന്ന​ത് ചി​ക്കാ​ഗോ​യു​ടെ 113-ാമ​ത് ഔ​ദ്യോ​ഗി​ക ക്രി​സ്മ​സ് ട്രീ ​ലൈ​റ്റിംഗ് ച​ട​ങ്ങും ക്രി​സ്കി​ൻ​ഡി​ൽ​മാ​ർ​ക്ക​റ്റി​ന്‍റെ
30-ാം വാ​ർ​ഷി​ക​വു​മാ​ണ്. മി​ല്ലേ​നി​യം പാ​ർ​ക്കി​ലെ ക്രി​സ്മ​സ് ട്രീ ​ജ​നു​വ​രി 10 വ​രെ
പ്ര​കാ​ശി​ക്കും.

ന​വം​ബ​ർ 21 ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന 35-ാമ​ത് Magnificent Mile Lights Festival
ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ മാ​റ്റു​കൂ​ട്ടും. വൈ​കു​ന്നേ​രം 5.30-ന് ​പ​രേ​ഡ്
ആ​രം​ഭി​ക്കു​ക​യും ഷി​ക്കാ​ഗോ ന​ദി​ക്ക് മു​ക​ളി​ലു​ള്ള വെ​ടി​ക്കെ​ട്ടോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ക്കു​ക​യും ചെ​യ്യും.

ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ആ​ഘോ​ഷ​ങ്ങ​ൾ​ക്കൊ​പ്പം ഇ​ല്ലി​നോ​യി​സി​ലെ അ​റോ​റ​യി​ലും
റി​ഗ്ലി​വി​ല്ലി​ലും ക്രി​സ്കി​ൻ​ഡി​ൽ​മാ​ർ​ക്ക​റ്റു​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്. ഡാ​ലിപ്ലാ​സ​യി​ലെ​യും അ​റോ​റ​യി​ലെ​യും വി​പ​ണി​ക​ൾ ഡി​സം​ബ​ർ 24 വ​രെ​യും റി​ഗ്ലി​വി​ല്ലി​ലെ വി​പ​ണി
ഡി​സം​ബ​ർ 31 വ​രെ​യും പ്ര​വ​ർ​ത്തി​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

താ​ങ്ക്സ്ഗി​വിംഗ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കും ക്രി​സ്മ​സ് ഷോ​പ്പിംഗി​നു​മാ​യി ന​ഗ​ര​ത്തി​ലേ​ക്ക്
എ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​തി​നാ​ൽ ഡൗ​ൺ​ടൗ​ണി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും പാ​ർ​ക്കിംഗ് ബു​ദ്ധി​മു​ട്ടു​ക​ളും
ഉ​ണ്ടാ​കാ​നി​ട​യു​ള്ള​തി​നാ​ൽ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ക്കു​ന്നു. ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​കാ​ശ​ത്തി​ൽ ഷി​ക്കാ​ഗോ ന​ഗ​രം വീ​ണ്ടും ഉ​ത്സ​വ​ന​ഗ​രി​യാ​യി മാ​റു​ക​യാ​ണ്.

Latest News

Corehub Up