Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ColorsIndia

'ഒ​രേ​യൊ​രി​ന്ത്യ 2026' - ക​ള​ർ ഇ​ന്ത്യ വീ​ഡി​യോ ച​ല​ഞ്ച്

ഭാ​ര​ത​ത്തി​ന്‍റെ 80-ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം, ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ മ​ല​യാ​ള ദി​ന​പ​ത്ര​മാ​യ ദീ​പി​ക​യു​ടെ 140-ാം വാ​ർ​ഷി​കം, ഡി.​സി.​എ​ല്ലി​ന്‍റെ 75-ാം വാ​ർ​ഷി​കം എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ച് ദീ​പി​ക ദി​ന​പ​ത്ര​വും ഡി​സി​എ​ല്ലും കു​ട്ടി​ക​ളു​ടെ ദീ​പി​ക​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ക​ള​ർ ഇ​ന്ത്യ വീ​ഡി​യോ ച​ല​ഞ്ചി​നു​ള്ള എ​ൻ​ട്രി​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് 30.
മ​ത്സ​ര വി​ഭാ​ഗ​ങ്ങ​ൾ :1) കെ.​ജി , 2) എ​ൽ.​പി , 3) യു.​പി, 4) ഹൈ​സ്കൂ​ൾ &

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി

വീ​ഡി​യോ ത​യാ​റാ​ക്കേ​ണ്ട രീ​തി: ഗാ​നം: DCL DEEPIKA യൂ​ട്യൂ​ബ് ചാ​ന​ലി​ലു​ള്ള 'ഒ​രേ​യൊ​രി​ന്ത്യ' എ​ന്ന ഗാ​നം മു​ഴു​വ​ൻ പ​ശ്ചാ​ത്ത​ല​മാ​യി ഉ​പ​യോ​ഗി​ക്കു​ക.

ദൈ​ർ​ഘ്യം: ഗാ​ന​ത്തി​ന്‍റെ സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ മാ​ത്രം. ഉ​ള്ള​ട​ക്കം: സ്കൂ​ളി​ൽ ന​ട​ത്തി​യ ദീ​പി​ക ക​ള​ർ ഇ​ന്ത്യ മ​ത്സ​രം, സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ൾ, ഗ്രൂ​പ്പ് ഡാ​ൻ​സ് (സ്‌​കൂ​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ത്ഥി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്താം) തു​ട​ങ്ങി​യ​വ ചേ​ർ​ത്ത് .

ഫോ​ർ​മാ​റ്റ്: ലാ​ൻ​ഡ്സ്കേ​പ്പ് മോ​ഡി​ൽ റെ​ക്കോ​ർ​ഡ് ചെ​യ്ത വീ​ഡി​യോ ആ​കാ​ൻ ശ്ര​ദ്ധി​ക്കു​ക.

സ​മ്മാ​ന​ങ്ങ​ൾ ഓരോ വിഭാഗത്തിലും സം​സ്ഥാ​ന ത​ലം: ഒ​ന്നാം സ​മ്മാ​നം: 5,000 രൂ​പ, ര​ണ്ടാം സ​മ്മാ​നം: 3,000 രൂ​പ, മൂ​ന്നാം സ​മ്മാ​നം: 2,000 രൂ​പ.

ജി​ല്ലാ ത​ലം: ആ​ദ്യ 3 സ്ഥാ​ന​ക്കാ​ർ​ക്ക് ആ​ക​ർ​ഷ​ക​മാ​യ ട്രോ​ഫി​ക​ൾ! കോ​ട്ട​യം മാ​ന്നാ​നം കെ​ഇ ഐ​സി​എ​സ് ഇ ​സ്‌​കൂ​ളാ​ണ് സ​മ്മാ​ന​ങ്ങ​ൾ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന​ത് .

മൂ​ല്യ​നി​ർ​ണ്ണ​യം: 20% മാ​ർ​ക്ക് യൂ​ട്യൂ​ബ് വ്യൂ​സ്, ക​മ​ന്‍റു​ക​ൾ, സ​ബ്‌​സ്‌​ക്രി​പ്ഷ​ൻ അ​ടി​സ്ഥാ​ന​മാ​ക്കി. അ​യയ്​ക്കുന്ന വീ​ഡി​യോ​യോ​ടൊ​പ്പം സ്കൂ​ളി​ന്‍റെ പൂ​ർ​ണ്ണ വി​ലാ​സം, ജി​ല്ല, പി​ൻ​കോ​ഡ്, ഫോ​ൺ ന​മ്പ​ർ എ​ന്നി​വ ടൈ​പ്പ് ചെ​യ്ത് അ​യ​ക്കു​ക: വാ​ട്ട്‌​സ്ആ​പ്പ്: 9349599181 ഇ-​മെ​യി​ൽ: [email protected].

Latest News

Corehub Up