Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Colosseum

അറ്റകുറ്റപ്പണിക്കിടെ തൊഴിലാളി വീണു മരിച്ചു; കൊളോസിയം അടച്ചു

റോം: അറ്റകുറ്റപ്പണിക്കിടെ അപകടത്തിൽ മരിച്ച തൊഴിലാളിയോടുള്ള ആദരസൂചകമായി ഇറ്റാലിയൻ തലസ്ഥാനത്തെ കൊളോസിയം ഒരു ദിവസത്തേക്ക് അടച്ചിട്ടു. കൊളോസിയത്തിനുള്ളിൽ ലൈറ്റ് ഘടപ്പിക്കുകയായിരുന്ന ഇരുപത്തിരണ്ടു വയസുള്ള ടെക്നീഷ്യനാണ് കഴിഞ്ഞദിവസം രാത്രി വീണു മരിച്ചത്.

ഇതേത്തുടർന്ന് ഭാഗികമായി കൊളോസിയം അടച്ചിടാനായിരുന്നു ആദ്യ തീരുമാനം. ഇറ്റലിയിലെ തൊഴിലാളി സംഘടനകൾ പ്രതിഷേധിച്ചതോടെ ബുധനാഴ്ച കൊളോസിയം തുറക്കില്ലെന്ന് സാസ്കാരിക വകുപ്പ് മന്ത്രി അലസാന്ദ്രോ അറിയിച്ചു. ടൂറിസ്റ്റുകളേക്കാൾ മനുഷ്യത്വത്തിനാണ് പ്രാധാന്യം നല്കേണ്ടതെന്ന് തൊഴിലാളി യൂണിയനുകൾ പറഞ്ഞു.

രണ്ടായിരം വർഷം മുന്പ് നിർമിച്ച കൊളോസിയം റോമാ സാമ്രാജ്യത്തിലെ ഏറ്റവും വലിയ ആംഫിതിയേറ്റർ ആയിരുന്നു. ഗ്ലാഡിയേറ്റർമാരുടെ പോരാട്ടങ്ങളും വധശിക്ഷകളും ഇവിടെ നടത്തിയിരുന്നു. ഇന്ന് ഇറ്റലിയിൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകളെത്തുന്ന സ്ഥലമാണ്.

Latest News

Corehub Up