കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ പോപ്പ് കൾച്ചർ ആഘോഷങ്ങളിലൊന്നായ കോമിക് കോൺ ഇന്ത്യയുടെ കൊച്ചി എഡിഷൻ ഫെബ്രുവരി 28, മാർച്ച് ഒന്ന് തീയതികളിൽ അങ്കമാലി അഡ്ലക്സ് കൺവൻഷൻ സെന്ററിൽ നടക്കും.
പാനൽ സെഷനുകൾ, തത്സമയ പ്രകടനങ്ങൾ, കോസ്പ്ലേ മത്സരങ്ങൾ, സ്റ്റാൻഡ്-അപ്പ് കോമഡി, സംഗീതപരിപാടികൾ തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി നടക്കും.
കേരളത്തിലെ ആരാധകർ, കലാകാരന്മാർ, കോസ്പ്ലേയർമാർ, യുവ സൃഷ്ടാക്കൾ എന്നിവർക്ക് പിന്തുണയും പ്രചോദനവും ലഭിക്കുന്ന ഒരു സ്ഥലമായി ഈ പതിപ്പ് മാറുമെന്നാണു പ്രതീക്ഷയെന്ന് കോമിക് കോൺ ഇന്ത്യയുടെ സിഇഒ ഷെഫാലി ജോൺസൺ പറഞ്ഞു.
ക്രഞ്ചിറോളിന്റെ പിന്തുണയോടെ മാരുതി സുസുക്കി അരീന അവതരിപ്പിക്കുന്ന കോമിക് കോണിന്റെ ടിക്കറ്റുകൾ ഇപ്പോൾ സൊമാറ്റോയുടെ ഡിസ്ട്രിക്ട് ആപ്പിൽ ലഭ്യമാണ്.