Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Commission Intervenes

Idukki

മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ട​പെ​ട്ടു; ഉ​പ്പു​ത​റ​യി​ൽ ഒ​രു കു​ടും​ബം ക​ര​മ​ട​ച്ചു

ഉ​പ്പു​ത​റ: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ട​പെ​ട്ട​തോ​ടെ ഉ​പ്പു​ത​റ മേ​ച്ചേ​രി​ൽ എം.​കെ. ബാ​ബു, ഭാ​ര്യ അ​ന്ന​മ്മ , മ​ക​ൻ ടി​ജി​ൻ ബാ​ബു എ​ന്നി​വ​രു​ടെ പ​ട്ട​യ ഭൂ​മി​യു​ടെ ക​ര​മ​ട​ക്കാ​ൻ റ​വ​ന്യു വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ച്ചു. അ​മ്മ ഇ​ഷ്‌​ട​ദാ​ന​മാ​യി ന​ൽ​കി​യ ഭൂ​മി ബാ​ബു​വി​ന്‍റെ പേ​രി​ൽ പോ​ക്കു​വ​ര​വ് ചെ​യ്യു​ക​യും ചെ​യ്തു.

എം.​ജി. രാ​ജ​മാ​ണി​ക്യം ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ പേ​രി​ൽ ഉ​പ്പു​ത​റ വി​ല്ലേ​ജി​ലെ ആ​റ് സ​ർ​വേ ന​മ്പ​രി​ലെ ഭൂ​മി​യു​ടെ ക​ര​മ​ട​യ്ക്കു​ന്ന​തും പോ​ക്കു​വ​ര​വ് ചെ​യ്യു​ന്ന​തും 2016ൽ ​റ​വ​ന്യു വ​കു​പ്പ് നി​ർ​ത്തി വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഭൂ​മി​യു​ടെ ഈ​ടി​ന്മേ​ൽ പു​തി​യ വാ​യ്പ എ​ടു​ക്കാ​നോ പ​ഴ​യ​ത് പു​തു​ക്കാ​നോ ക​ഴി​യാ​തെ ക​ർ​ഷ​ക​ർ വ​ല​ഞ്ഞു.

അ​ടി​യാ​ധാ​ര പ്ര​കാ​രം തോ​ട്ടം​ഭൂ​മി ത​രം മാ​റ്റി​യ​താ​ണെ​ന്ന രാ​ജ​മാ​ണി​ക്യം ക​മ്മീ​ൻ റി​പ്പോ​ർ​ട്ടി​ലെ പ​രാ​മ​ർ​ശ​മാ​ണ് റ​വ​ന്യു വ​കു​പ്പി​ന്‍റെ ത​ട​സ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​ത്. പ​ല​ത​വ​ണ ബാ​ങ്ക് നോ​ട്ടീ​സ് അ​യ​ച്ച ശേ​ഷം ബാ​ബു​വി​ന്‍റെ ഭൂ​മി ജ​പ്തി ചെ​യ്യാ​ൻ ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. ജ​പ്തി​ക്കെ​തി​രേ ബാ​ബു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​തോ​ടെ ക​ഴി​ഞ്ഞ മാ​ർ​ച്ച് അ​ഞ്ചി​ന് ഉ​ന്ന​ത റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രെ ക​മ്മീ​ഷ​ൻ വി​ളി​ച്ചു​വ​രു​ത്തി വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു.

ബാ​ബു ഉ​ൾ​പ്പെ​ടെ​യു​ള്ള ചെ​റു​കി​ട ക​ർ​ഷ​ക​രു​ടെ ഭൂ​മി രാ​ജ​മാ​ണി​ക്യം ക​മ്മീ​ഷ​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​ത​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ക​ര​മ​ട​യ്ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ അ​നു​വ​ദി​ച്ചി​ല്ല. തു​ട​ർ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന് ബാ​ബു അ​പ്പീ​ൽ ന​ൽ​കി. പി​ന്നീ​ട് ന​ട​ന്ന സി​റ്റിം​ഗി​ൽ ക​ള​ക്‌​ട​ർ​ക്കു​വേ​ണ്ടി ഗ​വ. പ്ലീ​ഡ​ർ ക​മ്മീ​ഷ​നു മു​ന്നി​ൽ ഹാ​ജ​രാ​യി.

അ​തി​നി​ടെ രാ​ജ​മാ​ണി​ക്യം ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലു​ള്ള ഭൂ​മി​യി​ൽ സ​ർ​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം സ്ഥാ​പി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ക​ട്ട​പ്പ​ന സ​ബ് കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യു​ക​യും ചെ​യ്തു.

ഈ ​കേ​സി​ലും ബാ​ബു​വും ക​ക്ഷി​ചേ​ർ​ന്നു. ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ടും, ഗ​വ. പ്ലീ​ഡ​റു​ടെ വി​ശ​ദീ​ക​ര​ണ​വും പ​രി​ഗ​ണി​ച്ച് ബാ​ബു​വി​ന്‍റെ ക​രം സ്വീ​ക​രി​ക്കാ​നും ഇ​ഷ്‌​ട​ദാ​ന​മാ​യി കി​ട്ടി​യ ഭൂ​മി പോ​ക്കു​വ​ര​വ് ചെ​യ്യാ​നും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വാ​യി.ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഉ​പ്പു​ത​റ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ക​രം സ്വീ​ക​രി​ച്ച് ര​സീ​ത് ന​ൽ​കി.

Latest News

Corehub Up