Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Commissions

ക​ട​ൽ കാ​ക്കാ​ൻ മൂ​ന്ന് ക​രു​ത്ത​ന്മാ​ർ​ക്കൂ​ടി; പു​തി​യ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ ക​മ്മീ​ഷ​ൻ ചെ​യ്തു

കോ​ൽ​ക്ക​ത്ത: സ​മു​ദ്ര​ക്ക​രു​ത്ത് വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ട് ത​ദ്ദേ​ശീ​യ​മാ​യി രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത മൂ​ന്ന് അ​ത്യാ​ധു​നി​ക യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ച്ചു. കോ​ൽ​ക്ക​ത്ത​യി​ലെ ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ർ​ജി പോ​ർ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഐ​എ​ൻ​എ​സ് ദു​നാ​ഗി​രി, ഐ​എ​ൻ​എ​സ് സം​ശോ​ധ​ക്, ഐ​എ​ൻ​എ​സ് അ​ഗ്രാ​യ് എ​ന്നീ ക​പ്പ​ലു​ക​ളാ​ണ് അ​ദ്ദേ​ഹം ക​മ്മീ​ഷ​ൻ ചെ​യ്ത​ത്.

യു​ദ്ധം, സ​മു​ദ്ര സ​ർ​വേ, സ​ബ്‌​മ​റൈ​ൻ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ നാ​വി​ക​സേ​ന​യു​ടെ ക​രു​ത്ത് ഗ​ണ്യ​മാ​യി വ​ർ​ധി​പ്പി​ക്കാ​ൻ ഈ ​ക​പ്പ​ലു​ക​ൾ​ക്ക് സാ​ധി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഇ​ന്ത്യ​യ്ക്ക് കേ​വ​ലം വാ​ങ്ങു​ന്ന ഒ​രു രാ​ജ്യം മാ​ത്ര​മാ​യി തു​ട​രാ​നാ​വി​ല്ല. ന​മ്മു​ടെ സാ​യു​ധ സേ​ന ലോ​ക​ത്തി​ന്‍റെ ഒ​രു വി​പ​ണി​യാ​യി മാ​റാ​ൻ പാ​ടി​ല്ല.

ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മ്മി​ച്ച മൂ​ന്ന് ക​പ്പ​ലു​ക​ൾ ഇ​ന്ത്യ​യു​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന ശ​ക്തി​യു​ടെ​യും ക​ഴി​വി​ന്‍റെ​യും പ്ര​തീ​ക​ങ്ങ​ളാ​ണ്. ഇ​ന്ത്യ ഇ​നി ഒ​രു നി​ർ​മാ​താ​വാ​യി മാ​റാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. നി​ർ​മാ​താ​വാ​കു​ന്ന​തോ​ടെ ആ​ഗോ​ള​ത​ല​ത്തി​ൽ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ ശേ​ഷി​യു​ള്ള രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up