Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Communication

ക്ലൈമറ്റ് കമ്യൂണിക്കേഷന്‍ പുരസ്‌കാരം ഡോ. റോക്‌സി മാത്യുവിന്

കോ​ട്ട​യം: അ​മേ​രി​ക്ക​ന്‍ ജി​യോ​ഫി​സി​ക്ക​ല്‍ യൂ​ണി​യ​ന്‍ (എ​ജി​യു) ക്ലൈ​മ​റ്റ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ശാ​സ്ത്ര പു​ര​സ്‌​കാ​രം പാ​ലാ ഭ​ര​ണ​ങ്ങാ​നം സ്വ​ദേ​ശി ഡോ. ​റോ​ക്‌​സി മാ​ത്യു കോ​ളി​ന്. പൂ​ന ഇ​ന്ത്യ​ന്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ട്രോ​പ്പി​ക്ക​ല്‍ മീ​റ്റി​യ​റോ​ള​ജി​യി​ല്‍ ശാ​സ്ത്ര​ജ്ഞ​നാ​ണ്.

ആ​ഗോ​ള​താ​പ​നം മൂ​ലം ഇ​ന്ത്യ​ന്‍ മ​ണ്‍സൂ​ണി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ത്തെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ങ്ങ​ള്‍, ഗ​വേ​ഷ​ണ വി​വ​ര​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കാ​ന്‍ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ള്‍, മീ​ന​ച്ചി​ലാ​റി​ന്‍റെ തീ​ര​ത്ത് പ്ര​ള​യ​പ്ര​തി​രോ​ധ ജ​ന​കീ​യ​കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ക്കാ​നു​ള്ള ഇ​ട​പെ​ട​ലു​ക​ള്‍ തു​ട​ങ്ങി​യ​വ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം.

25,000 ഡോ​ള​ര്‍ (ഏ​ക​ദേ​ശം 24 ല​ക്ഷം രൂ​പ) ആ​ണ് പു​ര​സ്‌​കാ​ര തു​ക. ഭ​ര​ണ​ങ്ങാ​നം കൊ​ല്ലം​പ​റ​മ്പി​ല്‍ മാ​ത്യു കു​ര്യ​ന്‍റെ​യും ലൈ​ല മാ​ത്യു​വി​ന്‍റെ​യും മ​ക​നാ​ണ്. ഭാ​ര്യ ജൂ​ബി ഏ​ലി​യാ​സ് കോ​ള്‍.

Latest News

Corehub Up