Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Community Spirit

America

സി​യാ​റ്റി​ലി​ൽ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സാം​സ്കാ​രി​ക മു​ന്നേ​റ്റ​ത്തി​ന് ക​രു​ത്താ​യി കെ​എ​ഡ​ബ്ല്യു

സി​യാ​റ്റി​ൽ: അ​മേ​രി​ക്ക​യി​ലെ ഗ്രേ​റ്റ​ർ സി​യാ​റ്റി​ൽ മേ​ഖ​ല​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തെ ഒ​രു​മി​പ്പി​ച്ച് സാം​സ്കാ​രി​ക, വി​ദ്യാ​ഭ്യാ​സ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ല​മാ​ക്കി കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് വാ​ഷിം​ഗ്ട​ൺ (കെ​എ​ഡ​ബ്ല്യു).

നാ​ലാ​യി​ര​ത്തി​ല​ധി​കം മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് സം​ഘ​ട​ന വ​ർ​ഷം മു​ഴു​വ​ൻ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന​ത്. മ​ല​യാ​ളി ഭാ​ഷ​യും സം​സ്കാ​ര​വും പു​തു​ത​ല​മു​റ​യി​ലേ​ക്ക് കൈ​മാ​റു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന കെഎഡബ്ല്യു, കു​ട്ടി​ക​ൾ​ക്കാ​യി മ​ല​യാ​ളം സ്കൂ​ൾ ന​ട​ത്തു​ന്ന​തി​നൊ​പ്പം ഭാ​ഷാ​പ​ഠ​ന​ത്തി​നും കേ​ര​ളീ​യ പൈ​തൃ​ക സം​ര​ക്ഷ​ണ​ത്തി​നും പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ൽ​കു​ന്നു.

ഓ​ണാ​ഘോ​ഷം, ക്രി​സ്മ​സ് ആ​ഘോ​ഷം, കു​ടും​ബ​സം​ഗ​മ​ങ്ങ​ൾ, കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ, സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യും സം​ഘ​ട​ന​യു​ടെ വാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ്. ഓ​ണ​സ​ദ്യ, സാം​സ്കാ​രി​ക വി​രു​ന്നു​ക​ൾ, കു​ടും​ബ വി​നോ​ദ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യി​ലൂ​ടെ വി​വി​ധ പ്രാ​യ​ക്കാ​രാ​യ മ​ല​യാ​ളി​ക​ളെ ഒ​രേ വേ​ദി​യി​ൽ ഒ​ന്നി​പ്പി​ക്കാ​നും സം​ഘ​ട​ന ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു.

സി​യാ​റ്റി​ൽ മേ​ഖ​ല​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​വും സാം​സ്കാ​രി​ക പാ​ര​മ്പ​ര്യ​വും ശ​ക്തി​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തെ​ന്ന് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സ​ജീ​വ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി കെഎഡബ്ല്യു മു​ന്നേ​റു​ക​യാ​ണെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up