Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Community Gathering

Kottayam

സ​മു​ദാ​യ സം​ഗ​മ​വും പ്ര​വ​ര്‍​ത്ത​ന​വ​ര്‍​ഷോ​ദ്ഘാ​ട​ന​വും ഇന്ന് രാമപുരത്ത്

രാ​മ​പു​രം: ഡി​സി​എ​ംഎ​സ് പാ​ലാ രൂ​പ​താ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മു​ദാ​യ ശ​ക്തീ​ക​ര​ണ സം​ഗ​മ​വും 2026-29 പ്ര​വ​ര്‍​ത്ത​ന വ​ര്‍​ഷോ​ദ്ഘാ​ട​ന​വും ഇ​ന്ന് രാ​മ​പു​രം പ​ള്ളി​യി​ല്‍ ന​ട​ത്തും.

വാ​ഴ്ത്ത​പ്പെ​ട്ട തേ​വ​ര്‍​പ​റ​മ്പി​ല്‍ കു​ഞ്ഞ​ച്ച​ന്‍ ദ​ളി​ത​രു​ടെ​യി​ട​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച​തി​ന്‍റെ നൂ​റാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​സി​എം​എ​സ് സ​മു​ദാ​യ ശ​ക്തീ​ക​ര​ണ​ത്തി​ന്‍റെ വി​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ക​ര്‍​മ​പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു നി​ര്‍​വ​ഹി​ക്കും. 2026-29 ഭാ​ര​വാ​ഹി​ക​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യും ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ന്‍റെ ക​ബ​റി​ട ദേ​വാ​ല​യ​ത്തി​ല്‍ ഡി​സി​എം​എ​സ് രൂ​പ​ത ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​തോ​മ​സ് കി​ഴ​ക്കേ​കൊ​ല്ലി​ത്താ​ന​ത്ത് വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും.

രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബി​നോ​യ് ജോ​ണ്‍ അ​മ്പ​ലം​ക​ട്ട​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത്, രാ​മ​പു​രം ഫൊ​റോ​ന വി​കാ​രി ഫാ. ​ബെ​ർ​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം, ഫൊ​റോ​ന ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ഏ​ബ്ര​ഹാം കു​ഴി​മു​ള്ളി​ല്‍, വൈ​സ് പോ​സ്റ്റു​ലേ​റ്റ​ര്‍ ഫാ. ​ജ​യിം​സ് പു​ലി​യു​റു​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. രൂ​പ​ത ഭാ​ര​വാ​ഹി​ക​ളും കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളും ഫൊ​റോ​ന, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളും പ്ര​ധി​നി​ധി​ക​ളും അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കും.

Latest News

Corehub Up