Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Complaint Filed Agains

Idukki

സം​സ്ഥാ​ന പാ​ത​യോ​ര​ത്തെ സോ​ളാ​ര്‍ ലൈ​റ്റ് ന​ശി​പ്പി​ച്ച​താ​യി പ​രാ​തി

തൊ​ടു​പു​ഴ: മൂ​വാ​റ്റു​പു​ഴ-​പു​ന​ലൂ​ര്‍ സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന സോ​ളാ​ര്‍ വ​ഴി​വി​ള​ക്ക് ന​ശി​പ്പി​ച്ച​താ​യി പ​രാ​തി ഉ​യ​രു​ന്നു.


പാ​ത​യി​ലെ വെ​ങ്ങ​ല്ലൂ​ര്‍-​കോ​ലാ​നി ബൈ​പാ​സി​ൽ വ​സ്ത്ര​വ്യാ​പാ​ര ശാ​ല​യ്ക്കു സ​മീ​പ​മു​ണ്ടാ​യി​രു​ന്ന സോ​ളാ​ര്‍ വ​ഴി​വി​ള​ക്കാ​ണ് പോ​സ്റ്റ് സ​ഹി​തം ന​ശി​പ്പി​ച്ച​ത്. ഇ​തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ഇ​വി​ടെ കൂ​ട്ടി​യി​ട്ടി​ട്ടു​ണ്ട്. ഇ​തു റോ​ഡി​ലൂ​ടെ ആ​ക്രി​പെ​റു​ക്കി ന​ട​ക്കു​ന്ന​വ​ര്‍ കൈ​വ​ശ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. ഇ​തോ​ടെ തെ​ളിവു​ക​ളും ഇ​ല്ലാ​താ​കും. എ​ന്നാ​ല്‍ പോ​സ്റ്റി​ന്‍റെ ചു​വ​ടു​ഭാ​ഗം ന​ശി​പ്പി​ക്കാ​നാ​യി​ട്ടി​ല്ല. ഇ​തു തെ​ളി​വാ​യി ഇ​വി​ടെ അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്.
സം​സ്ഥാ​ന​പാ​ത​യു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ മു​റ​യ്ക്കാ​ണ് ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ ചെ​ല​വ​ഴി​ച്ച് പാ​ത​യി​ല്‍ സോ​ളാ​ര്‍ വ​ഴി​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ച്ച​ത്. ഇ​തി​ല്‍ പ​ല​തും നി​ല​വി​ല്‍ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ണ്. വാ​ഹ​നം ഇ​ടി​ച്ചും മ​റ്റും പ​ല വി​ള​ക്കു​ക​ള്‍​ക്കും നാ​ശം സം​ഭ​വി​ച്ചി​രു​ന്നു.


ചി​ല സ്ഥാ​പ​ന​ങ്ങ​ള്‍ ത​ങ്ങ​ളു​ടെ പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നു പോ​സ്റ്റ് ത​ട​സ​മാ​യ​തി​നാ​ല്‍ ഇ​വ ന​ശി​പ്പി​ക്കു​ന്ന പ്ര​വ​ണ​ത​യു​മു​ണ്ട്. ഇ​തി​നു ചി​ല​രു​ടെ ഒ​ത്താ​ശ​കൂ​ടി ല​ഭി​ക്കു​ന്ന​തോ​ടെ പൊ​തു​ജ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രും ദു​രി​ത​മ​നു​ഭ​വി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്.

Latest News

Corehub Up