Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Complaints That

Thrissur

ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സു​ക​ൾ സ​ർ​വീ​സ് റോ​ഡു​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​താ​യി പ​രാ​തി

കൊ​ട​ക​ര: ദേ​ശീ​യ​പാ​ത​യി​ലെ പേ​രാ​മ്പ്ര​യി​ൽ അ​ടി​പ്പാ​ത വ​ന്ന​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​തം വ​ർ​ധി​ച്ച​താ​യി പ​രാ​തി.
അ​ടി​പ്പാ​ത തു​റ​ന്നു കൊ​ടു​ത്ത​തോ​ടെ സ​ർ​വീ​സ് റോ​ഡ് വ​ഴി വ​രേ​ണ്ട ബ​സു​ക​ൾ മി​ക്ക​തും മേ​ൽ​പ്പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​താ​ണ് യാ​ത്ര​ക്കാ​രു​ടെ ദു​രി​തം വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സു​ക​ളി​ൽ പേ​രാ​മ്പ്ര​യി​ലേ​ക്കു വ​രു​ന്ന വ​രെ മേ​ൽ​പ്പാ​ലം ക​ഴി​ഞ്ഞു​ള്ള ഭാ​ഗ​ത്താ​ണ് ഇ​റ​ക്കി​വി​ടു​ന്ന​ത്. ഇ​തു​മൂ​ലം പേ​രാ​മ്പ്ര​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​ളു​ള്ള​വ​ർ​ക്ക് ബ​സി​റ​ങ്ങി ഏ​റെ ദൂ​രം ന​ട​ക്കേ​ണ്ടി​വ​രു​ന്നു.

രാ​ത്രി​സ​മ​യ​ങ്ങ​ളി​ൽ പേ​രാ​മ്പ്ര​യി​ൽ ഇ​റ​ങ്ങു​ന്ന​വ​രാ​ണ് ഇ​ങ്ങ​നെ ഏ​റെ ബു​ദ്ധി​മു​ട്ടു നേ​രി​ടു​ന്ന​ത്. മേ​ൽ​പാ​ല​ത്തി​ൽ കെ​ട്ടി​കി​ട​ക്കു​ന്ന മ​ഴ​വെ​ള്ളം വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ സ​ർ​വീ​സ് റോ​ഡി​ലൂ​ടെ പോ​കു​ന്ന കാ​ൽ ട​ക്കാ​രു​ടേ​യും ഇ​രു​ച​ക്ര വാ​ഹ​ന​ക്കാ​രു​ടേ​യും ദേ​ഹ​ത്തേ​ക്ക് തെ​റി​ക്കു​ന്ന​തും ഇ​വി​ടെ പ​തി​വാ​ണ്. ഈ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് എ​ത്ര​യും വേ​ഗം പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആം ​ആ​ദ്മി കൊ​ട​ക​ര പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പു​ഷ്പാ​ക​ര​ന്‍ തോ​ട്ടു​പു​റം, പാ​ലി ഉ​പ്പും​പ​റ​മ്പി​ല്‍, പി.​ജെ. ഡേ​വി​ഡ്, ഹ​രീ​ഷ്, ജോ​സ് തെ​ക്ക​ന്‍, പി.​എ​ല്‍. ഡേ​വി​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up