Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CompleteSolution

പരീക്ഷാ ക്രമക്കേട്: ഞെട്ടിയുണർന്ന് എൻടിഎ, സ​​​മ്പൂ​​​ർ​​​ണ പ​​​രി​​​ഷ്കാ​​​രം

ന്യൂ​​​ഡ​​​ൽ​​​ഹി: ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ച്ച​​​ക​​​ളും പ​​​രീ​​​ക്ഷാ​​​ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളും തു​​​ട​​​ർ​​​ക്ക​​​ഥ​​​യാ​​​കു​​​ന്ന​​​തി​​​നിടെ പ​​​രീ​​​ക്ഷാ​​​ ന​​​ട​​​ത്തി​​​പ്പി​​​ൽ വ​​​ൻ പ​​​രി​​​ഷ്കാ​​​ര​​​ത്തി​​​നൊ​​​രു​​​ങ്ങി ദേ​​​ശീ​​​യ പ​​​രീ​​​ക്ഷാ ഏ​​​ജ​​​ൻ​​​സി (എ​​​ൻ​​​ടി​​​എ).

തെ​​​റ്റു​​​ക​​​ളും മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തെ ചോ​​​ദ്യ​​​പേ​​​പ്പ​​​റു​​​ക​​​ളു​​​ടെ ആ​​​വ​​​ർ​​​ത്ത​​​ന​​​വും മൂ​​​ലം മൂ​​​ന്ന് യു​​​ജി​​​സി നെ​​​റ്റ് പേ​​​പ്പ​​​റു​​​ക​​​ൾകൂ​​​ടി റ​​​ദ്ദാ​​​ക്കി​​​യ​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ 50ല​​​ധി​​​കം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ എ​​​ൻ​​​ടി​​​എ നീ​​​ക്കം ചെ​​​യ്തെ​​​ന്നും നി​​​ർ​​​ണാ​​​യ​​​ക നേ​​​തൃ​​​പ​​​ദ​​​വി​​​ക​​​ളി​​​ലേ​​​ക്ക് വി​​​ദ​​​ഗ്ധ​​​രെ നി​​​യ​​​മി​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ക​​​യാണെ​​​ന്നും കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

നീ​​​റ്റ് പ​​​രീ​​​ക്ഷാ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ച്ച​​​യെ​​​ത്തു​​​ട​​​ർ​​​ന്നും വി​​​വി​​​ധ പ​​​രീ​​​ക്ഷാ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളെ​​​ത്തു​​​ട​​​ർ​​​ന്നും ഇ​​​തി​​​നോ​​​ട​​​കം പ്ര​​​തി​​​ക്കൂ​​​ട്ടി​​​ലാ​​​യ എ​​​ൻ​​​ടി​​​എ, യു​​​ജി​​​സി നെ​​​റ്റ് പ​​​രീ​​​ക്ഷാ​​​ ന​​​ട​​​ത്തി​​​പ്പി​​​ലെ വീ​​​ഴ്ച കാ​​​ര​​​ണം വീ​​​ണ്ടും വെ​​​ട്ടി​​​ലാ​​​യ​​​തോ​​​ടെ​​​യാ​​​ണ് പ​​​രീ​​​ക്ഷാ​​​ ന​​​ട​​​ത്തി​​​പ്പി​​​ൽ സ​​​ർ​​​ക്കാ​​​ർ സ​​​മ്പൂ​​​ർ​​​ണ പ​​​രി​​​ഷ്കാ​​​രം ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

മൂ​​​ന്ന് യു​​​ജി​​​സി നെ​​​റ്റ് പേ​​​പ്പ​​​റു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പു​​​തു​​​താ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി പ്ര​​​ൾ​​​ഹാ​​​ദ് ജോ​​​ഷി, ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യും എ​​​ൻ​​​ടി​​​എ ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ജ​​​ന​​​റ​​​ലു​​​മാ​​​യും മ​​​റ്റു മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യും ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. പ​​​രീ​​​ക്ഷാ പ്ര​​​ക്രി​​​യ​​​ക​​​ളു​​​ടെ സ​​​മ​​​ഗ്ര​​​മാ​​​യ ഓ​​​ഡി​​​റ്റ് ന​​​ട​​​ത്താ​​​നും ഈ ​​​വ​​​ർ​​​ഷം ന​​​ട​​​ന്ന പ​​​രീ​​​ക്ഷ​​​ക​​​ളി​​​ലെ പി​​​ഴ​​​വു​​​ക​​​ളി​​​ൽ സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള തി​​​രു​​​ത്ത​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാനും മ​​​ന്ത്രി എ​​​ൻ​​​ടി​​​എ​​​യോ​​​ട് നി​​​ർ​​​ദേ​​​ശി​​​ച്ചു.

നി​​​ർ​​​ണാ​​​യ​​​ക മാ​​​റ്റ​​​ങ്ങ​​​ൾ

പ​​​രീ​​​ക്ഷാ​​​ ന​​​ട​​​ത്തി​​​പ്പി​​​ലെ തു​​​ട​​​ർ​​​ച്ച​​​യാ​​​യ പ​​​രാ​​​ജ​​​യ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പ​​​രീ​​​ക്ഷ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തു​​​ മു​​​ത​​​ൽ ചോ​​​ദ്യ​​​പേ​​​പ്പ​​​റു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തു​​​ വ​​​രെ​​​യു​​​ള്ള പൂ​​​ർ​​​ണ സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ മാ​​​റ്റം കൊ​​​ണ്ടു​​​വ​​​രാ​​​നാ​​​ണ് എ​​​ൻ​​​ടി​​​എ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

►പു​​​തി​​​യ ത​​​സ്തി​​​ക​​​ക​​​ളും നി​​​യ​​​മ​​​ന​​​വും

ചീ​​​ഫ് ടെ​​​ക്നോ​​​ള​​​ജി ഓ​​​ഫീ​​​സ​​​ർ, ചീ​​​ഫ് ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ ഓ​​​ഫീ​​​സ​​​ർ, ചീ​​​ഫ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സെ​​​ക്യൂ​​​രി​​​റ്റി ഓ​​​ഫീ​​​സ​​​ർ തു​​​ട​​​ങ്ങി​​​യ 10 പു​​​തി​​​യ പ്രൊ​​​ഫ​​​ഷ​​​ണ​​​ൽ നേ​​​തൃ​​​പ​​​ദ​​​വി​​​കളിലേ​​​ക്ക് വി​​​ദ​​​ഗ്ധ​​​രെ നി​​​യ​​​മി​​​ക്കും.

►സ്വ​​​കാ​​​ര്യ​​​ മേ​​​ഖ​​​ല​​​യി​​​ലെ വി​​​ദ​​​ഗ്ധ​​​ർ

ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ഡി​​​സൈ​​​ൻ, സൈ​​​ബ​​​ർ സെ​​​ക്യൂ​​​രി​​​റ്റി തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്ക് സ്വ​​​കാ​​​ര്യ​​​മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്ന് വി​​​ദ​​​ഗ്ധ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും.

►സു​​​ര​​​ക്ഷാ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ

ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ത​​​യാ​​​റാ​​​ക്കു​​​ന്ന മു​​​റി​​​ക​​​ളി​​​ലെ പ്ര​​​വേ​​​ശ​​​നം ഉ​​​ന്ന​​​ത​​​ത​​​ല സു​​​ര​​​ക്ഷ​​​യി​​​ൽ പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തും.

►നെ​​​റ്റ്‌​​​വ​​​ർ​​​ക്ക് വി​​​ച്ഛേ​​​ദ​​​നം

ചോ​​​ദ്യ​​​പേ​​​പ്പ​​​റു​​​ക​​​ൾ ത​​​യാ​​​റാ​​​ക്കു​​​ന്ന കം​​​പ്യൂ​​​ട്ട​​​റു​​​ക​​​ൾ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റി​​​ൽ​​​നി​​​ന്നും സു​​​ര​​​ക്ഷി​​​ത​​​മ​​​ല്ലാ​​​ത്ത ലോ​​​ക്ക​​​ൽ നെ​​​റ്റ്‌​​​വ​​​ർ​​​ക്കു​​​ക​​​ളി​​​ൽ​​​നി​​​ന്നും വി​​​ച്ഛേ​​​ദി​​​ക്കും.

Latest News

Corehub Up