Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Conduct

തൊ​ണ്ടിമു​ത​ൽ മോ​ഷ​ണം: പ്രോ​​​​പ്പ​​​​ർ​​​​ട്ടി റൂ​​​​മു​​​​ക​​​​ളി​​​​ൽ ജ​​​​ഡ്ജി​​​​മാ​​​​രു​​​​ടെ പ​​​​രി​​​​ശോ​​​​ധ​​​​ന

കൊ​​​​ച്ചി: എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ലാ കോ​​​​ട​​​​തി​​​​യി​​​​ലെ സൂ​​​​ക്ഷി​​​​പ്പുകേ​​​​ന്ദ്ര​​​​ത്തി​​​​ൽ​​​നി​​​​ന്ന് തൊ​​​​ണ്ടി​​​​മു​​​​ത​​​​ൽ മോ​​​​ഷ​​​​ണം പോ​​​​യ കേ​​​​സി​​​​ൽ കോ​​​​ട​​​​തി​​​​യി​​​​ലെ പ്രോ​​​​പ്പ​​​​ർ​​​​ട്ടി റൂ​​​​മു​​​​ക​​​​ളി​​​​ൽ ജ​​​​ഡ്ജി​​​​മാ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന. ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​ന്നേ​​​ര​​​മാ​​​​യി​​​​രു​​​​ന്നു അ​​​​സാ​​​​ധാ​​​​ര​​​​ണ ന​​​​ട​​​​പ​​​​ടി. ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും ഒ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

പ​​​​രി​​​​ശോ​​​​ധ​​​​ന 20 മി​​​​നി​​​​റ്റി​​​​ല​​​​ധി​​​​കം നീ​​​​ണ്ടു. സാ​​​​ധാ​​​​ര​​​​ണ പ്രോ​​​​പ്പ​​​​ർ​​​​ട്ടി റൂ​​​​മി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ, ഡ്യൂ​​​​ട്ടി​​​സ​​​​മ​​​​യം ക​​​​ഴി​​​​ഞ്ഞി​​​​റ​​​​ങ്ങു​​​​മ്പോ​​​​ൾ താ​​​​ഴി​​​​ൽ അ​​​​ര​​​​ക്കു​​​​വ​​​​ച്ച് സീ​​​​ൽ ചെ​​​​യ്ത് താ​​​​ക്കോ​​​​ലും മ​​​​റ്റും റൂ​​​​മി​​​​നു കാ​​​​വ​​​​ൽ നി​​​​ൽ​​​​ക്കു​​​​ന്ന പൊ​​​​ലി​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കു കൈ​​​​മാ​​​​റും. പി​​​​റ്റേ​​​​ന്ന് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ എ​​​​ത്തു​​​​മ്പോ​​​​ൾ ഈ ​​​​താ​​​​ക്കോ​​​​ൽ തി​​​​രി​​​​ച്ചു​​​​ന​​​​ൽ​​​​കും.

ഈ ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ സീ​​​​ലി​​​​ന് കു​​​​ഴ​​​​പ്പ​​​​മി​​​​ല്ലെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്കി മാ​​​​ത്ര​​​​മേ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ താ​​​​ക്കോ​​​​ൽ ഏ​​​​റ്റു​​​​വാ​​​​ങ്ങൂ. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ പ്രോ​​​​പ്പ​​​​ർ​​​​ട്ടി റൂ​​​​മി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ മൊ​​​​ഴി എ​​​​റ​​​​ണാ​​​​കു​​​​ളം സെ​​​​ൻ​​​​ട്ര​​​​ൽ പൊ​​​​ലി​​​​സ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തും. ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്ക​​​​ല്ലാ​​​​തെ തൊ​​​​ണ്ടി​​​​മു​​​​ത​​​​ൽ ക​​​​ട​​​​ത്താ​​​​നാ​​​​കി​​​​ല്ലെ​​​​ന്നാ​​​​ണു പൊ​​​​ലി​​​​സി​​​​ന്‍റെ പ്രാ​​​​ഥ​​​​മി​​​​ക നി​​​​ഗ​​​​മ​​​​നം.

എ​​​​ന്നാ​​​​ൽ പ്രോ​​​​പ്പ​​​​ർ​​​​ട്ടി റൂം ​​​​മാ​​​​റ്റ​​​​ത്തി​​​​നി​​​​ടെ കൈ​​​​മോ​​​​ശം വ​​​​ന്ന​​​​താ​​​​കാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​​​യും അ​​​​ന്വേ​​​​ഷ​​​​ണ​​​സം​​​​ഘം ത​​​​ള്ളി​​​​ക്ക​​​​ള​​​​യു​​​​ന്നി​​​​ല്ല.

 

District News

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: പ​രാ​തി ന​ല്‍​കി

പാ​ലാ: തെ​ര​ഞ്ഞെ​ടു​പ്പു പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​നു വി​രു​ദ്ധ​മാ​യി നി​ശ​ബ്ദ പ്ര​ചാ​ര​ണ ദി​വ​സ​മാ​യ ഇ​ന്ന​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി മാ​ണി സി. ​കാ​പ്പ​ന്‍ വാ​ര്‍​ത്താ​ചാ​ന​ലി​ലൂ​ടെ ജോ​സ് കെ. ​മാ​ണി​ക്കെ​തി​രേ വ്യാ​ജ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചു​വെ​ന്നാ​രോ​പി​ച്ച് ചീ​ഫ് ഇ​ല​ക്‌​ഷ​ന്‍ ഏ​ജ​ന്‍റും എ​ല്‍​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​റു​മാ​യ പ്ര​ഫ. ലോ​പ്പ​സ് മാ​ത്യു ചീ​ഫ് ഇ​ല​ക്‌​ട​റ​ല്‍ ഓ​ഫീ​സ​ര്‍​ക്കും ജി​ല്ലാ ക​ള​ക്‌​ട​ര്‍​ക്കും വ​ര​ണാ​ധി​കാ​രി​ക്കും പ​രാ​തി ന​ല്‍​കി.

ആ​ര്‍​പി ആ​ക്‌​ടി​ലെ 123 (4), 126 വ്യ​വ​സ്ഥ​ക​ളു​ടെ ക​ടു​ത്ത ലം​ഘ​ന​മാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ല്‍ തെ​റ്റി​ദ്ധാ​ര​ണ സൃ​ഷ്ടി​ച്ച് മു​ത​ലെ​ടു​പ്പു ന​ട​ത്താ​നു​ള്ള ശ്ര​മ​മാ​ണി​തെ​ന്നും പ്ര​ഫ. ലോ​പ്പ​സ് മാ​ത്യു പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

പാ​ലാ: മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ പൂ​വ​ത്തോ​ട് സൗ​ത്ത്, നോ​ര്‍​ത്ത് ബൂ​ത്ത് മേ​ഖ​ല​ക​ളി​ൽ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക്കാ​യി പ​ണം വി​ത​ര​ണം ചെ​യ്ത​താ​യി ആ​രോ​പ​ണം. പ​ണം വി​ത​ര​ണം ത​ട​യ​ണ​മെ​ന്നും പ​ണം പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ന്നും പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ക്ക​ണ​മെ​ന്നും എ​ല്‍​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ പ്ര​ഫ. ലോ​പ്പ​സ് മാ​ത്യു ഇ​ല​ക്‌​ഷ​ന്‍ ക​മ്മീ​ഷ​നു പ​രാ​തി ന​ല്‍​കി.

പാ​ലാ: ത​ന്‍റെ ചി​ത്രം കൃ​ത്രി​മ​മാ​യി സൃ​ഷ്ടി​ച്ച് വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് പാ​ലാ​യി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ഷോ​ൺ ജോ​ർ​ജ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി. കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ല്‍ ഷോ​ണ്‍ ക്രെ​യി​നി​ൽ ക​യ​റി​യ ചി​ത്രം ഫോ​ട്ടോ​ഷോ​പ്പ് ഉ​പ​യോ​ഗി​ച്ച് കൃ​ത്രി​മ​മാ​യി നി​ർ​മി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

National

പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം പെരുമാറ്റച്ചട്ട ലംഘനമെന്ന് കോണ്‍ഗ്രസ്

ന്യൂ​ഡ​ൽ​ഹി: ഏ​പ്രി​ൽ 16,17,18 തീ​യ​തി​ക​ളി​ൽ പ്ര​ത്യേ​ക പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം വി​ളി​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നം മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ വ്യ​ക്ത​മാ​യ ലം​ഘ​ന​മാ​ണെ​ന്ന് കോ​ണ്‍ഗ്ര​സ്.

പ​ശ്ചി​മ ബം​ഗാ​ൾ, ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ല​ത്തെ സ്വാ​ധീ​നി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും കോ​ണ്‍ഗ്ര​സ് കു​റ്റ​പ്പെ​ടു​ത്തി. വ​നി​താ സം​വ​ര​ണ ബി​ൽ ന​ട​പ്പാ​ക്കാ​ൻ പ്രാ​പ്ത​മാ​ക്കു​ന്ന ത​ര​ത്തി​ൽ ലോ​ക്സ​ഭാ സീ​റ്റു​ക​ൾ 816 ആ​യി ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ല്ലു​ക​ൾ ച​ർ​ച്ച ചെ​യ്ത് പാ​സാ​ക്കു​ന്ന​തി​നാ​ണ് പ്ര​ത്യേ​ക പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം വി​ളി​ച്ച​ത്.

പാ​ർ​ല​മെ​ന്‍റി​ലെ​യും നി​യ​മ​സ​ഭ​ക​ളി​ലെ​യും മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം സം​ബ​ന്ധി​ച്ച ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ധൃ​തി​യി​ൽ ന​ട​ത്തേ​ണ്ട കാ​ര്യ​മ​ല്ല. തി​ര​ക്കി​ട്ട് ഭേ​ദ​ഗ​തി വ​രു​ത്തി​യാ​ൽ ത​മി​ഴ്നാ​ടും കേ​ര​ള​വും പോ​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ത് ദോ​ഷ​ക​ര​മാ​കു​മെ​ന്നും കോ​ണ്‍ഗ്ര​സ് ചൂ​ണ്ടി​ക്കാ​ട്ടി.

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​ലൂ​ടെ ലോ​ക്സ​ഭാ സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നം ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളെ​യും വ​ട​ക്ക് കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് കോ​ണ്‍ഗ്ര​സി​ന്‍റെ ആ​രോ​പ​ണം.

വ​നി​താ സം​വ​ര​ണ ബി​ല്ലി​ലെ ഭേ​ദ​ഗ​തി​ക​ൾ സം​ബ​ന്ധി​ച്ച് കോ​ണ്‍ഗ്ര​സ് പാ​ർ​ട്ടി​യു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​ക്ക് ക​ത്തെ​ഴു​തി​യി​രു​ന്ന​താ​യി കോ​ണ്‍ഗ്ര​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ വി​ഭാ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​റാം ര​മേ​ശ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ ഓ​രോ പാ​ർ​ട്ടി​യു​ടെ​യും യോ​ഗം വെ​വ്വേ​റെ വി​ളി​ക്കു​ന്ന​തി​നു​പ​ക​രം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​ശേ​ഷം ഏ​പ്രി​ൽ 29ന് ​സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍റെ നി​ർ​ദേ​ശം സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​ല്ല. വി​ഷ​യ​ത്തി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് മ​റ്റ് പാ​ർ​ട്ടി നേ​താ​ക്ക​ളും കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി കോ​ണ്‍ഗ്ര​സ് ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ പ്ര​ത്യേ​ക സ​മ്മേ​ള​നം വി​ളി​ക്കാ​നു​ള്ള തീ​രു​മാ​ന​വു​മാ​യി സ​ർ​ക്കാ​ർ ഏ​ക​പ​ക്ഷീ​യ​മാ​യും സ്വേഛാ​പ​ര​മാ​യും മു​ന്നോ​ട്ടു​പോ​യെ​ന്ന് ജ​യ​റാം ര​മേ​ശ് കു​റ്റ​പ്പെ​ടു​ത്തി.

വ​നി​താ സം​വ​ര​ണ ബി​ൽ 2023ൽ​ത​ന്നെ പാ​സാ​ക്കി​യ​പ്പോ​ൾ തൊ​ട്ട​ടു​ത്ത വ​ർ​ഷം ന​ട​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് മു​ത​ൽ സം​വ​ര​ണം ന​ട​പ്പാ​ക്കാ​ൻ കോ​ണ്‍ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഈ ​വി​ഷ​യ​ത്തി​ൽ 30 മാ​സ​ത്തോ​ളം ഉ​റ​ക്കം ന​ടി​ച്ച ബി​ജെ​പി സ​ർ​ക്കാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക​ണ്ട് ഇ​ര​ട്ട​ലാ​ഭം കൊ​യ്യാ​നു​ള്ള നീ​ക്ക​മാ​ണ് ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

പ​ശ്ചി​മ ബം​ഗാ​ളി​ൽ ഏ​പ്രി​ൽ 23നും 29​നും ര​ണ്ട് ഘ​ട്ട​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ ഏ​പ്രി​ൽ 23നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ഈ ​സ​ഹ​ച​ര്യ​ത്തി​ൽ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ തെ​ര​ഞ്ഞെ​ടു​പ്പു തി​ര​ക്കി​ലാ​യ​തി​നാ​ൽ വ​ള​രെ പ്രാ​ധാ​ന്യ​മു​ള്ള ബി​ല്ലു​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം പാ​ർ​ല​മെ​ന്‍റ് പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ് കോ​ണ്‍ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ ആ​വ​ശ്യം.

Latest News

Corehub Up