ലാത്തൂർ: മഹാരാഷ്ട്രയിലെ പ്രമുഖ സഹകരണ സ്ഥാപനമായ ലാത്തൂർ ഡിസ്ട്രിക്ട് സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക് (ഡിസിസിബി) തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എംഎൽഎ ധീരജ് ദേശ്മുഖ് നേതൃത്വം നൽകിയ സഹകാർ പാനലിനു വിജയം.
19 സീറ്റുകളിൽ 14 എണ്ണം സഹകാർ പാനൽ നേടി. ബിജെപി നേതാവ് സംഭാജി പാട്ടീൽ നിലങ്കേക്കർ നയിച്ച പരിവർത്തൻ പാനലിന് അഞ്ചു സീറ്റാണു ലഭിച്ചത്.
മഹാരാഷ്ട്ര മന്ത്രിയും എൻസിപി (അജിത്) നേതാവുമായ ബാബാ സാഹെബ് പാട്ടീലിന്റെ പിന്തുണ കോൺഗ്രസ് പാനലിനായിരുന്നുവെന്നതായിരുന്നു ശ്രദ്ധേയം. മന്ത്രിയുടെ മരുമകൻ ഹേമന്ത് ജാദവ് കോൺഗ്രസ് പാനലിൽ വിജയിച്ചു. ആകെയുള്ള 999 വോട്ടർമാരിൽ 993 പേർ വോട്ട് ചെയ്തു.