Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Congress Have Plummeted

കോൺ​ഗ്രസിനുള്ള ‌സംഭാവന കുത്തനേ ഇടിഞ്ഞു

ന്യൂ​ഡ​ൽ​ഹി: ഇരുപതിനായിരം രൂ​പ​യി​ൽ കൂ​ടു​ത​ൽ സം​ഭാ​വ​ന ല​ഭി​ച്ചു​ള്ള വ​രു​മാ​നം 2025-26 സാ​മ്പ​ത്തി​ക​വ​ർ​ഷം കോ​ൺ​​ഗ്ര​സി​ന് ഇ​ടി​ഞ്ഞെ​ന്നു റി​പ്പോ​ർ​ട്ട്. 2025-26 വ​ർ​ഷ​ത്തി​ൽ 130.6 കോ​ടി രൂ​പ​യാ​ണ് കോ​ൺ​ഗ്ര​സി​ന് സം​ഭാ​വ​ന​യാ​യി ല​ഭി​ച്ച​ത്.

മു​ൻ വ​ർ​ഷ​ത്തേക്കാ​ൾ ഏ​ക​ദേ​ശം 75 ശ​ത​മാ​നം കു​റ​വ്. കോ​ൺ​​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന് ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ ആ​സ്പ​ദ​മാ​ക്കി വാ​ർ​ത്താ ഏ​ജ​ൻ‌​സി​യാ​യ പി​ടി​ഐ റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​ണി​ത്.

2024-25 വ​ർ​ഷ​ത്തി​ൽ പാ​ർ​ട്ടി​ക്ക് 517.39 കോ​ടി രൂ​പ​യാ​ണ് സം​ഭാ​വ​ന​യാ​യി ല​ഭി​ച്ച​ത്. 2023-24 വ​ർ​ഷ​ത്തി​ൽ 281.48 കോ​ടി രൂ​പ ല​ഭി​ച്ച കോ​ൺ​​ഗ്ര​സി​ന് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന 2024-25 വ​ർ​ഷ​മാ​യ​പ്പോ​ഴേ​ക്കും സം​ഭാ​വ​ന 517.39 കോ​ടി രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നു. ഒ​രു പ​തി​റ്റാ​ണ്ടി​നി​ടെ കോ​ൺ​​ഗ്ര​സി​ന് സം​ഭാ​വ​ന​യി​ലു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ വാ​ർ​ഷി​ക ഇ​ടി​വാ​ണി​ത്.

അ​തേ​സ​മ​യം, 2024-25ൽ ​ബി​ജെ​പി​ക്ക് 20,000 രൂ​പ​യി​ൽ കൂ​ടു​ത​ൽ സം​ഭാ​വ​ന​യാ​യി 6,074.02 കോ​ടി രൂ​പ​യാ​ണ് ല​ഭി​ച്ച​ത്. ഇ​ത് കോ​ൺ​ഗ്ര​സി​ന് ല​ഭി​ച്ച​തി​ന്‍റെ ഏ​ക​ദേ​ശം 12 മ​ട​ങ്ങാ​ണ്. പാ​ർ​ട്ടി​യു​ടെ സം​ഭാ​വ​ന റി​പ്പോ​ർ​ട്ട് ഇ​തു​വ​രെ തെര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ പ​ര​സ്യ​മാ​ക്കി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ 2025-26ലെ ​ബി​ജെ​പി​യു​ടെ അ​നു​ബ​ന്ധ ക​ണ​ക്ക് ല​ഭ്യ​മ​ല്ലെ​ന്ന് പി​ടി​ഐ റിപ്പോർട്ട് ചെയ്തു.

Latest News

Corehub Up