Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Congress March

വോ​ട്ടു​കോ​ഴ: ബ്ലോക്ക് പ്രസിഡന്‍റിന്‍റെ രാജി തേടി കോ​ൺ​ഗ്ര​സ് മാ​ർ​ച്ച്, സംഘർഷം

വ​ട​ക്കാ​ഞ്ചേ​രി: വോ​ട്ടു​കോ​ഴ വി​വാ​ദ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഒാ​ഫീ​സി​ലേ​ക്കു കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ മാ​ർ​ച്ചി​നു​ നേ​രെ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ച് പോ​ലീ​സ്. ‌

ഇ​ന്നു രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​യി​രു​ന്നു ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള കോ​ൺ​ഗ്ര​സ് മാ​ർ​ച്ച്. ബ്ലോ​ക്ക് ഒാ​ഫീ​സി​നു ​മുമ്പി​ൽ സം​സ്ഥാ​ന​പാ​ത​യി​ൽ ബാ​രി​ക്കേ​ഡു​ക​ൾ ഉ​യ​ർ​ത്തി​യാ​ണു പോ​ലീ​സ് മാ​ർ​ച്ച് ത​ട​ഞ്ഞ​ത്. ഇ​തോ​ടെ തൃ​ശൂ​ർ- ഷൊ​ർ​ണൂ​ർ സം​സ്ഥാ​ന​പാ​ത​യി​ൽ ര​ണ്ടു ​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. 

ബാ​രി​ക്കേ​ഡു​ക​ൾ ത​ക​ർ​ത്തു പ്ര​വ​ർ​ത്ത​ക​ർ മു​ന്നേ​റാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ച​ത്. തു​ട​ർ​ന്നും പ്ര​വ​ർ​ത്ത​ക​ർ പി​രി​ഞ്ഞു പോ​കാ​ൻ ത​യാ​റാ​യി​ല്ല.


ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പെ​ട്ട ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്രി​ക​രും നി​ര​ന്ത​രം ഹോ​ണ​ടി​ച്ച് പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി. തു​ട​ർ​ന്ന് ബാ​രി​ക്കേ​ഡു​ക​ൾ പോ​ലീ​സ് മാ​റ്റി​യ​പ്പോ​ൾ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ബ്ലോ​ക്ക് ഒാ​ഫീ​സ് ഗേ​റ്റി​നു​മു​ന്നി​ലേ​ക്കു പ്ര​ക​ട​ന​മാ​യി നീ​ങ്ങി. എം.​പി. വി​ൻ​സെ​ന്‍റ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

Latest News

Corehub Up