Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Congress Meeting

ഭാ​വി​ത​ന്ത്ര​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ കോ​ൺ​ഗ്ര​സ് ഉ​ന്ന​ത​ത​ല യോ​ഗം

ന്യൂ​​ഡ​​ൽ​​ഹി: വ​​രാ​​നി​​രി​​ക്കു​​ന്ന രാ​​ഷ്‌​ട്രീ​​യ ​വെ​​ല്ലു​​വി​​ളി​​ക​​ൾ നേ​​രി​​ടു​​ന്ന​​തി​​നു​​ള്ള ത​​ന്ത്ര​​ങ്ങ​​ളും പാ​​ർ​​ട്ടി​​യു​​ടെ അ​​ടി​​ത്ത​​ട്ടി​​ലെ സം​​ഘ​​ട​​നാ​ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്ന​​തും ച​​ർ​​ച്ച ചെ​​യ്യാ​​ൻ കോ​​ൺ​​ഗ്ര​​സ് ഉ​​ന്ന​​ത​​ത​​ല യോ​​ഗം ചേ​​ർ​​ന്നു.

പാ​​ർ​​ട്ടി അ​​ധ്യ​​ക്ഷ​​ൻ മ​​ല്ലി​​കാ​​ർ​​ജു​​ൻ ഖാ​​ർ​​ഗെ​​യു​​ടെ​​യും ലോ​​ക്സ​​ഭാ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് രാ​​ഹു​​ൽ ഗാ​​ന്ധി​​യു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ ന​ട​ന്ന യോ​​ഗ​​ത്തി​​ൽ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​മാ​​ർ, സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ന്മാ​​ർ, നി​​രീ​​ക്ഷ​​ക​​ർ തു​​ട​​ങ്ങി​​യ​​വ​​ർ വീ​​ഡി​​യോ കോ​​ൺ​​ഫ​​റ​​ൻ​​സി​​ലൂ​​ടെ പ​​ങ്കെ​​ടു​​ത്തു.

വോ​​ട്ട​​ർ​​പ​​ട്ടി​​ക​​യി​​ലെ പ്ര​​ത്യേ​​ക തീ​​വ്രപ​​രി​​ഷ്ക​​ര​​ണ​​മാ​​യ എ​​സ്ഐ​​ആ​​റി​​ലെ ക്ര​​മ​​ക്കേ​​ടു​​ക​​ൾ​​ക്കെ​​തി​​രേ മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​ഷ​​ണ​​ർ ഗ്യാ​​നേ​​ഷ് കു​​മാ​​റി​​നെ ല​​ക്ഷ്യ​​മി​​ട്ടു​​ള്ള തു​​ട​​ർ പ്ര​​തി​​ഷേ​​ധ​​ങ്ങ​​ളും ന​​വം​​ബ​​ർ 26ലെ ​​ഭ​​ര​​ണ​​ഘ​​ട​​നാ​ ദി​​നാ​​ച​​ര​​ണ​​വു​​മാ​​ണ് യോ​​ഗം പ്ര​​ധാ​​ന​​മാ​​യും ച​​ർ​​ച്ച ചെ​​യ്ത​​ത്.

ഭ​​ര​​ണ​​ഘ​​ട​​നാ ദി​​ന​​ത്തി​​ൽ പ്ര​​തി​​ഷേ​​ധ പ​​രി​​പാ​​ടി​​ക​​ൾ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പ്ര​​തി​​പ​​ക്ഷ​​ത്തെ മ​​റ്റു ക​​ക്ഷി​​ക​​ളു​​മാ​​യി കൂ​​ടി​​യാ​​ലോ​​ചി​​ച്ച​​ശേ​​ഷം തീ​​രു​​മാ​​ന​​മെ​​ടു​​ക്കു​​മെ​​ന്ന് കോ​​ൺ​​ഗ്ര​​സ് സം​​ഘ​​ട​​നാ​​കാ​​ര്യ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ പ​​റ​​ഞ്ഞു.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം കോ​​ൺ​​ഗ്ര​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി പ്ര​​തി​​ഷേ​​ധ​റാ​​ലി​​ക​​ൾ സം​​ഘ​​ടി​​പ്പി​​ച്ചി​​രു​​ന്നു. എ​​സ്ഐ​​ആ​​ർ ക്ര​​മ​​ക്കേ​​ടു​​ക​​ൾ ഉ​​ൾ​​പ്പ​ടെ​​യു​​ള്ള വി​​ഷ​​യ​​ങ്ങ​​ളി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​ഷ​​ൻ സം​​ശ​​യ​​നി​​ഴ​​ലി​​ലാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഇ​​ത്ത​​വ​​ണ​​യും പ്ര​​തി​​ഷേ​​ധം ശ​​ക്ത​​മാ​​ക്കാ​​നാ​​ണു പാ​​ർ​​ട്ടി​​യു​​ടെ തീ​രു​മാ​നം.

 

Latest News

Corehub Up