ചെന്നൈ: തമിഴ്നാട്ടിൽ അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയുമായുള്ള സീറ്റ് ചർച്ചയ്ക്ക് അഞ്ചംഗ പാനലിനെ കോൺഗ്രസ് നിയമിച്ചു.
തമിഴ്നാടിന്റെയും പുതുച്ചേരിയുടെയും ചുമതലയുള്ള എഐസിസി നേതാവ് ഗിരീഷ് ചോദാൻകറുടെ നേതൃത്വത്തിലാണ് പാനൽ. പിസിസി അധ്യക്ഷൻ കെ. സെൽവപെരുംതങ്കൈ, നിയമസഭാ കക്ഷി നേതാവ് എസ്. രാജേഷ്കുമാർ അംഗങ്ങളാണ്.
പാനലിനെ നിയമിച്ചതിനെ മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം സ്വാഗതം ചെയ്തു. നടൻ വിജയിന്റെ തമിഴക വെട്രി കഴകവുമായി കോൺഗ്രസ് സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹങ്ങൾ ചിദംബരം തള്ളി.