കോൽക്കത്ത: നന്ദിഗ്രാമിലെ കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാൻ ഇന്നലെ ജയിൽമോചിതനായി. ചൊവ്വാഴ്ച ആറു ക്രിമിനൽ കേസുകളിൽ പ്രധാന് കൽക്കട്ട ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
പ്രധാനെ സ്വീകരിക്കാൻ ഹാൽദിയ ജയിലിനു പുറത്ത് നൂറുകണക്കിനു കോൺഗ്രസ് പ്രവർത്തകർ എത്തിയിരുന്നു. ജയിലിനു പുറത്തിറങ്ങിയ ഉടൻ മിലൻ പ്രധാൻ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു.
ഈ മാസം ആറിനാണ് നന്ദിഗ്രാമിൽ ഉപതെരഞ്ഞെടുപ്പ് നടക്കുക. നാലിന് പരസ്യപ്രചാരണം സമാപിക്കും. ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി രാജിവച്ചതിനെത്തുടർന്നാണു നന്ദിഗ്രാമിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ഭവാനിപുരിലും വിജയിച്ച അധികാരി നന്ദിഗ്രാം ഒഴിയുകയായിരുന്നു. നന്ദിഗ്രാമിൽ തൃണമൂൽ കോൺഗ്രസ് മമത പക്ഷത്തിന്റെ പിന്തുണ കോൺഗ്രസിനാണ്.