Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CongressMeeting

മ​ന്ത്രി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രെ കോ​ൺ​ഗ്ര​സി​ൽ പ​ട​യൊ​രു​ക്കം

മ​ല​പ്പു​റം: മു​സ്‌​ലിം ലീ​ഗ് നേ​താ​വും മ​ന്ത്രി​യു​മാ​യ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് യോ​ഗ​ത്തി​ൽ ക​ടു​ത്ത വി​മ​ർ​ശ​നം. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന് ശേ​ഷം കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും കു​ഞ്ഞാ​ലി​ക്കു​ട്ടി അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് മ​ല​പ്പു​റം നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗ​ത്തി​ൽ നേ​താ​ക്ക​ൾ തു​റ​ന്ന​ടി​ച്ചു.

മ​ല​പ്പു​റ​ത്തെ കോ​ൺ​ഗ്ര​സ് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ലാ​ണ് മു​ന്ന​ണി ബ​ന്ധ​ത്തി​ലെ വി​ള്ള​ൽ വ്യ​ക്ത​മാ​ക്കു​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്ന​ത്. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​മാ​യി നേ​രി​ട്ട് സം​സാ​രി​ക്കാ​ൻ പോ​ലു​മാ​കാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ അ​ദ്ദേ​ഹ​ത്തെ ബ​ന്ധ​പ്പെ​ടാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

വി​ക​സ​ന ഫ​ണ്ടു​ക​ൾ വി​നി​യോ​ഗി​ക്കു​ന്ന കാ​ര്യ​ത്തി​ലോ മ​റ്റ് സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ലോ യു​ഡി​എ​ഫി​ൽ യാ​തൊ​രു​വി​ധ കൂ​ടി​യാ​ലോ​ച​ന​ക​ളും ന​ട​ക്കു​ന്നി​ല്ല. പൊ​തു​പ​രി​പാ​ടി​ക​ളി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ നി​ര​ന്ത​രം അ​വ​ഗ​ണി​ക്കു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ വി​ജ​യ​ത്തി​നാ​യി വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ ഓ​ടി​ന​ട​ന്ന് പ്ര​വ​ർ​ത്തി​ച്ച കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ നി​ല​വി​ൽ തീ​ർ​ത്തും നി​രാ​ശ​രാ​ണെ​ന്നും യോ​ഗ​ത്തി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നു.

Latest News

Corehub Up