സ്റ്റോക്ക്ഹോം: സ്വീഡനിലെ പൊതുതെരഞ്ഞെടുപ്പിൽ ഇടത് അനുകൂല പ്രതിപക്ഷം നേരിയ ലീഡ് നേടി.
349 അംഗ പാർലമെന്റിൽ പ്രതിപക്ഷം 176 സീറ്റ് നേടി. കൺസർവേറ്റീവ് പാർട്ടി നയിക്കുന്ന ഭരണസഖ്യത്തിന് 173 സീറ്റ് ലഭിച്ചു. മധ്യ-വലത് നിലപാടുകാരനായ ഉൾഫ് ക്രിസ്റ്റേഴ്സൺ രാജിവയ്ക്കുമെന്ന് അറിയിച്ചു.
പ്രതിപക്ഷനേതാവായ മഗ്ദലെന ആൻഡേഴ്സൺ അടുത്ത പ്രധാനമന്ത്രിയായേക്കും. ഇവരുടെ മധ്യ-ഇടത് നിലപാടുള്ള സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി 99 സീറ്റോടെ വലിയ ഒറ്റക്കക്ഷിയായി. ഉൾഫ് ക്രിസ്റ്റേഴ്സന്റെ പാർട്ടി 62 സീറ്റ് നേടി. കഴിഞ്ഞതവണത്തേക്കാൾ 11 സീറ്റ് ഇത്തവണ കുറവാണ്.