Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Constitution Speech

ഭ​ര​ണ​ഘ​ട​നാ​പ്ര​സം​ഗം ന​ട​ത്തു​മ്പോ​ള്‍ ഒ​റ്റു​കാ​ര​ന്‍ കൂ​ട്ട​ത്തി​ലു​ണ്ടെ​ന്ന് അ​റി​ഞ്ഞി​ല്ല: സ​ജി ചെ​റി​യാ​ൻ

കൊ​ല്ലം: വി​വാ​ദ​മാ​യ ഭ​ര​ണ​ഘ​ട​നാ​പ്ര​സം​ഗം ന​ട​ത്തു​മ്പോ​ള്‍ ഒ​റ്റു​കാ​ര​ന്‍ ത​ന്‍റെ കൂ​ട്ട​ത്തി​ലു​ണ്ടെ​ന്ന് അ​റി​ഞ്ഞി​ല്ലെ​ന്ന് സ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ. വെ​ണ്‍​മ​ണി​യി​ല്‍ ഗോ​വ മു​ന്‍ ഗ​വ​ര്‍​ണ​ര്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള​യു​ടെ പു​സ്ത​ക​പ്ര​കാ​ശ​ന ച​ട​ങ്ങി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​യ​മം പ​ഠി​ച്ച​തു​കൊ​ണ്ട് എ​ന്താ​ണു പ​റ​യേ​ണ്ട​തെ​ന്ന​റി​യാം. പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി​യി​ല്‍ രാ​ഷ്ട്രീ​യ​യോ​ഗ​ത്തി​ലാ​ണ് അ​ന്നു പ്ര​സം​ഗി​ച്ച​ത്. അ​വി​ടെ പ​ത്തോ നാ​ല്‍​പ്പ​തോ പേ​രേ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. പ​ക്ഷേ, ഒ​റ്റു​കാ​ര​നും അ​വി​ടെ​യു​ണ്ടാ​യി​രു​ന്നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ന്നു പ്ര​സം​ഗി​ച്ച​തു ന​ന്നാ​യി. അ​തി​നു​ശേ​ഷം പ​ല​രും ഭ​ര​ണ​ഘ​ട​നാ​പു​സ്ത​കം വാ​ങ്ങി. ചി​ല​ര്‍ അ​തു​യ​ര്‍​ത്തി​ക്കാ​ട്ടി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. മ​റ്റാ​രെ​ക്കാ​ളും ഭ​ര​ണ​ഘ​ട​ന​യെ താ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്നെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഭ​ര​ണ​ഘ​ട​ന​യി​ലൂ​ന്നി​വേ​ണം ജ​നാ​ധി​പ​ത്യ-​മ​തേ​ത​ര സം​വി​ധാ​ന​ത്തെ നി​ല​നി​ര്‍​ത്താ​ന്‍. അ​തി​നു ശോ​ഷ​ണം വ​ര​രു​ത്. അ​തു വ​രാ​തി​രി​ക്കാ​ന്‍ അ​ഭി​പ്രാ​യം പ​റ​യും. നാ​ട​ന്‍​ഭാ​ഷ​യി​ല്‍ വ​ര്‍​ത്ത​മാ​നം പ​റ​യു​ന്ന​ത് സാ​ഹി​ത്യം അ​റി​യാ​ത്ത​തു കൊ​ണ്ടാ​ണ്. താ​ന്‍ സൈ​ദ്ധാ​ന്തി​ക​ന​ല്ലെ​ന്നും സ​ജി ചെ​റി​യാ​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up