ന്യൂഡൽഹി: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് ഡിസംബർ 18നു മുമ്പ് വിധി പ്രസ്താവിക്കുമെന്ന് സൂചന.
ഭരണഘടനാ ബെഞ്ചിലെ ഏക വനിതാ അംഗം ജസ്റ്റീസ് ബി.വി. നാഗരത്നയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഡിസംബർ 18ന് സുപ്രീംകോടതിയുടെ ക്രിസ്മസ് അവധി തുടങ്ങും.
മറ്റൊരു കേസിലെ വാദത്തിനിടയിലായിരുന്നു ജസ്റ്റീസ് നാഗരത്നയുടെ പരാമർശം. 16 ദിവസം നീണ്ട വാദ പ്രതിവാദങ്ങൾക്കു ശേഷം കഴിഞ്ഞ മേയ് 14നാണ് അന്തിമവിധി പറയുന്നതിന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് കേസ് മാറ്റിവച്ചത്.