Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ConstructionWorkers

Video

ലി​ഫ്റ്റു​ണ്ടാ​യി​ട്ടും 21 നി​ല പ​ടി​ക​യ​റി ഇ​ഷ്ടി​ക ചു​മ​ന്ന് തൊ​ഴി​ലാ​ളി; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധം

നാ​ല് ലി​ഫ്റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ൽ, നി​ർ​മ്മാ​ണ സാ​മ​ഗ്രി​ക​ൾ എ​ത്തി​ക്കാ​ൻ ലി​ഫ്റ്റ് ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് 21 നി​ല പ​ടി​ക​ൾ ക​യ​റി ഇ​ഷ്ടി​ക ചു​മ​ക്കേ​ണ്ടി വ​ന്ന നി​ർ​മ്മാ​ണ തൊ​ഴി​ലാ​ളി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കാ​ണ് വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്.

കെ​ട്ടി​ട നി​ർ​മ്മാ​ണ മേ​ഖ​ല​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ നേ​രി​ടു​ന്ന ക്രൂ​ര​മാ​യ വി​വേ​ച​ന​വും അ​നാ​വ​ശ്യ നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​ണ് ഈ ​സം​ഭ​വ​ത്തി​ലൂ​ടെ വീ​ണ്ടും ച​ർ​ച്ച​യാ​കു​ന്ന​ത്. സ​മു​ച്ച​യ​ത്തി​ലെ ഒ​രു താ​മ​സ​ക്കാ​ര​നാ​ണ് ക​ന​ത്ത ഭാ​ര​വും പേ​റി പ​ടി​ക​ൾ ക​യ​റു​ന്ന തൊ​ഴി​ലാ​ളി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച​ത്.

20 കി​ലോ​യോ​ളം വ​രു​ന്ന ഇ​ഷ്ടി​ക​ക​ൾ ത​ല​യി​ലേ​റ്റി​യാ​ണ് ഈ ​തൊ​ഴി​ലാ​ളി പ​ടി​ക​ൾ ഒ​ന്നൊ​ന്നാ​യി ക​യ​റി​പ്പോ​യ​ത്. കെ​ട്ടി​ട​ത്തി​ൽ ആ​ധു​നി​ക രീ​തി​യി​ലു​ള്ള നാ​ല് ലി​ഫ്റ്റു​ക​ൾ ല​ഭ്യ​മാ​യി​രു​ന്നി​ട്ടും നി​ർ​മ്മാ​ണ സാ​മ​ഗ്രി​ക​ൾ കൊ​ണ്ടു​പോ​കാ​ൻ അ​വ ഉ​പ​യോ​ഗി​ക്കാ​ൻ മാ​നേ​ജ്‌​മെ​ന്‍റ് അ​നു​മ​തി ന​ൽ​കി​യി​ല്ലെ​ന്ന് വീ​ഡി​യോ എ​ടു​ത്ത വ്യ​ക്തി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ ഇ​ത്ത​ര​മൊ​രു കാ​ഴ്ച രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന സ​ങ്ക​ൽ​പ്പ​ങ്ങ​ൾ​ക്ക് ത​ന്നെ മാ​ന​ക്കേ​ടാ​ണെ​ന്നാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത്. ഈ ​ദൃ​ശ്യ​ങ്ങ​ൾ നി​മി​ഷ​ങ്ങ​ൾ​ക്ക​കം വൈ​റ​ലാ​വു​ക​യും വ​ലി​യ ജ​ന​രോ​ഷ​ത്തി​ന് കാ​ര​ണ​മാ​വു​ക​യും ചെ​യ്തു.

സാ​ങ്കേ​തി​ക​വി​ദ്യ​യും സൗ​ക​ര്യ​ങ്ങ​ളും വ​ള​ർ​ന്നി​ട്ടും കേ​വ​ലം ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​യെ​ന്ന പ​രി​ഗ​ണ​ന പോ​ലും ന​ൽ​കാ​തെ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ളി​ലേ​ക്ക് ത​ള്ളി​യി​ടു​ന്ന ഇ​ത്ത​രം കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ൾ തി​രു​ത്ത​പ്പെ​ടേ​ണ്ട​താ​ണെ​ന്ന് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​നു​ഷ്യ​ത്വ​മി​ല്ലാ​ത്ത ഇ​ത്ത​രം നി​യ​മ​ങ്ങ​ൾ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യ​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്നു മാ​ത്ര​മ​ല്ല, നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വേ​ഗ​ത കു​റ​യ്ക്കാ​നും സ​മ​യം പാ​ഴാ​ക്കാ​നും മാ​ത്ര​മേ ഉ​പ​ക​രി​ക്കൂ എ​ന്ന് ഭ​ര​ണാ​ധി​കാ​രി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

ഭാ​ര​മേ​റി​യ വ​സ്‌​തു​ക്ക​ൾ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ പ്ര​ത്യേ​ക ഉ​പ​ക​ര​ണ​ങ്ങ​ളോ താ​ൽ​ക്കാ​ലി​ക ലി​ഫ്റ്റു​ക​ളോ സ്ഥാ​പി​ക്കാ​ൻ അ​ധി​ക​ച്ചെ​ല​വ് വ​രു​മെ​ങ്കി​ലും മ​നു​ഷ്യ​ജീ​വ​നും ആ​രോ​ഗ്യ​ത്തി​നു​മാ​ണ് പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട​തെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി ഉ​യ​രു​ന്നു​ണ്ട്.

അ​ടി​സ്ഥാ​ന വ​ർ​ഗ​ത്തോ​ടു​ള്ള ഇ​ത്ത​രം ക്രൂ​ര സ​മീ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്നാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​യ​ർ​ന്നു​വ​രു​ന്ന പ്ര​ധാ​ന ആ​വ​ശ്യം.

Latest News

Corehub Up