Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Consumer

ജൂ​​ണി​​ൽ വി​​ല​​ക്ക​​യ​​റ്റം ഉ​​യ​​ർ​​ന്ന നിരക്കിൽ

ന്യൂ​​ഡ​​ൽ​​ഹി: ഉ​​പ​​ഭോ​​ക്തൃ​​വി​​ല സൂ​​ചി​​ക​​യെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള രാ​​ജ്യ​​ത്തെ ചി​​ല്ല​​റ പ​​ണ​​പ്പെ​​രു​​പ്പം ജൂ​​ണി​​ൽ ഉ​​യ​​ർ​​ന്നു. നാ​​ഷ​​ണ​​ൽ സ്റ്റാ​​റ്റി​​സ്റ്റി​​ക്ക​​ൽ ഓ​​ഫീ​​സ് പു​​റ​​ത്തു​​വി​​ട്ടു താ​​ത്കാ​​ലി​​ക ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം ഉ​​പ​​ഭോ​​ക്തൃ​​ വി​​ല സൂ​​ചി​​ക​​യെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള രാ​​ജ്യ​​ത്തെ ചി​​ല്ല​​റ പ​​ണ​​പ്പെ​​രു​​പ്പം ജൂ​​ണി​​ൽ 4.38 ശ​​ത​​മാ​​ന​​മാ​​യി വ​​ർ​​ധി​​ച്ചു. 2025 ജ​​നു​​വ​​രി​​ക്കു​​ശേ​​ഷം (4.24 ശ​​ത​​മാ​​നം) ആ​​ദ്യ​​മാ​​യാ​​ണ് പ​​ണ​​പ്പെ​​രു​​പ്പ നി​​ര​​ക്ക് റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ ല​​ക്ഷ്യ​​മാ​​യ നാ​​ലു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ലെ​​ത്തു​​ന്ന​​ത്.

ഭ​​ക്ഷ്യ-​​ഇ​​ന്ധ​​ന വി​​ല​​ക്ക​​യ​​റ്റം, പ​​ശ്ചി​​മേ​​ഷ്യ​​യി​​ലെ ഭൗ​​മ​​രാ​​ഷ്ട്രീ​​യ സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ, ക്ര​​മ​​ര​​ഹി​​ത​​മാ​​യ കാ​​ല​​വ​​ർ​​ഷ​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള ആ​​ശ​​ങ്ക​​ക​​ൾ എ​​ന്നി​​വ വി​​ല​​ക്ക​​യ​​റ്റ സ​​മ്മ​​ർ​​ദം ശ​​ക്ത​​മാ​​യി നി​​ല​​നി​​ർ​​ത്തി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് ക​​ഴി​​ഞ്ഞ മാ​​സം രാ​​ജ്യ​​ത്ത് ചി​​ല്ല​​റ വി​​ല​​ക്ക​​യ​​റ്റ​​മു​​ണ്ടാ​​ക്കി​​യ​​ത്.

മേ​​യ് മാ​​സ​​ത്തെ 3.93 ശ​​ത​​മാ​​ന​​മാ​​ത്തി​​ൽ​​നി​​ന്നാ​​ണ് 17 മാ​​സ​​ത്തി​​നു​​ശേ​​ഷം ആ​​ദ്യ​​മാ​​യി ചി​​ല്ല​​റ പ​​ണ​​പ്പെ​​രു​​പ്പ നി​​ര​​ക്ക് നാ​​ലു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ലെ​​ത്തു​​ന്ന​​ത്.

ഈ ​​വ​​ർ​​ഷം ജ​​നു​​വ​​രി​​യി​​ൽ പു​​തി​​യ അ​​ടി​​സ്ഥാ​​ന വ​​ർ​​ഷ​​വും പു​​തു​​ക്കി​​യ ഉ​​പ​​ഭോ​​ഗ​​രീ​​തി​​ക​​ളും ഉ​​ൾ​​പ്പെ​​ടു​​ത്തി ഇ​​ന്ത്യ ത​​ങ്ങ​​ളു​​ടെ ഉ​​പ​​ഭോ​​ക്തൃ​​വി​​ല സൂ​​ചി​​ക ശ്രേ​​ണി പ​​രി​​ഷ്ക​​രി​​ച്ച​​തി​​നു​​ശേ​​ഷം രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​ണ് ജൂ​​ണി​​ലേത്.

2026 ഏ​​പ്രി​​ൽ ഒ​​ന്നു മു​​ത​​ൽ 2031 മാ​​ർ​​ച്ച് 31 വ​​രെ​​യു​​ള്ള അ​​ഞ്ച് വ​​ർ​​ഷ കാ​​ല​​യ​​ള​​വി​​ൽ, ചി​​ല്ല​​റ വി​​ല സൂ​​ചി​​ക​​യെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള പ​​ണ​​പ്പെ​​രു​​പ്പം നാ​​ലു ശ​​ത​​മാ​​ന​​മാ​​യി നി​​ല​​നി​​ർ​​ത്താ​​ൻ ആ​​ർ​​ബി​​ഐ​​ക്ക്് നി​​യ​​മ​​പ​​ര​​മാ​​യ ചു​​മ​​ത​​ല​​യു​​ണ്ട്. അ​​തേ​​സ​​മ​​യം, ഈ ​​നി​​ര​​ക്ക് കു​​റ​​ഞ്ഞ​​ത് ര​​ണ്ടു ശ​​ത​​മാ​​നം മു​​ത​​ൽ പ​​ര​​മാ​​വ​​ധി ആ​​റു ശ​​ത​​മാ​​നം വ​​രെ​​യു​​ള്ള പ​​രി​​ധി​​ക്കു​​ള്ളി​​ൽ നി​​ൽ​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്കു​​ക​​യും ചെ​​യ്യാം.

മേ​​യി​​ൽ 4.78 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്ന ചി​​ല്ല​​റ ഭ​​ക്ഷ്യ പ​​ണ​​പ്പെ​​രു​​പ്പം ജൂ​​ണി​​ൽ 5.32 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ന്നു. ഗ്രാ​​മീ​​ണ മേ​​ഖ​​ല​​യി​​ലെ ഭ​​ക്ഷ്യ പ​​ണ​​പ്പെ​​രു​​പ്പം 5.45 ശ​​ത​​മാ​​ന​​വും ന​​ഗ​​ര​​മേ​​ഖ​​ല​​യി​​ലേ​​ത് 5.09 ശ​​ത​​മാ​​ന​​വു​​മാ​​ണ്.

മേ​​യ് മാ​​സ​​ത്തി​​ൽ പൊ​​തു​​മേ​​ഖ​​ലാ എ​​ണ്ണ​​ക്ക​​ന്പ​​നി​​ക​​ൾ നാ​​ലു ത​​വ​​ണ ഇ​​ന്ധ​​ന​​വി​​ല വ​​ർ​​ധി​​പ്പി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ജൂ​​ണി​​ൽ ഗ​​താ​​ഗ​​ത പ​​ണ​​പ്പെ​​രു​​പ്പം 4.31 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ന്നു. ഇ​​ത് വി​​പ​​ണി​​യി​​ലെ പൊ​​തു​​വാ​​യ വി​​ല​​ക്ക​​യ​​റ്റ സ​​മ്മ​​ർ​​ദം വ​​ർ​​ധി​​പ്പി​​ച്ചു. ച​​ര​​ക്ക് സേ​​വ​​ന മേ​​ഖ​​ല​​യി​​ലെ പ​​ണ​​പ്പെ​​രു​​പ്പം 7.70 ശ​​ത​​മാ​​ന​​മാ​​യാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്.

തെ​​ലു​​ങ്കാ​​ന ഒ​​ന്നാ​​മ​​ത്

വി​​ല​​ക്ക​​യ​​റ്റ​​ത്തോ​​ത് ഉ​​യ​​ർ​​ന്ന സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ കേ​​ര​​ളം ജൂ​​ണി​​ലും ആ​​ദ്യ അ​​ഞ്ചി​​ന് പു​​റ​​ത്ത് തു​​ട​​ർ​​ന്നു. മേ​​യി​​ലെ 4.30 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് ജൂ​​ണി​​ൽ 4.34 ശ​​ത​​മാ​​ന​​മാ​​യാ​​ണ് കൂ​​ടി​​യ​​ത്.

ആ​​ദ്യ അ​​ഞ്ചി​​ലു​​ള്ള സം​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ​​യും വി​​ല​​ക്ക​​യ​​റ്റ​​തോ​​ത് അ​​ഞ്ചു ശ​​ത​​മാ​​ന​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ലാ​​ണ്. 6.36 ശ​​ത​​മാ​​ന​​വു​​മാ​​യി തെ​​ല​​ങ്കാ​​ന​​യാ​​ണ് സം​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ ഇ​​ക്കു​​റി​​യും ഒ​​ന്നാം സ്ഥാ​​ന​​ത്ത്. 5.39 ശ​​ത​​മാ​​നം വി​​ല​​ക്ക​​യ​​റ്റ​​ത്തോ​​ത് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ആ​​ന്ധ്രാ​​പ്ര​​ദേ​​ശാ​​ണ് ര​​ണ്ടാ​​മ​​ത്. ത​​മി​​ഴ്നാ​​ട് (5.24 ശ​​ത​​മാ​​നം), ഒ​​ഡി​​ഷ (5.15 ശ​​ത​​മാ​​നം), മ​​ധ്യ​​പ്ര​​ദേ​​ശ് (5.09 ശ​​ത​​മാ​​നം) എ​​ന്നീ സം​​സ്ഥാ​​ന​​ങ്ങ​​ളാ​​ണ് തൊ​​ട്ടു​​പി​​ന്നി​​ൽ. പു​​തു​​ച്ചേ​​രി, ആ​​ൻ​​ഡ​​മാ​​ൻ നി​​ക്കോ​​ബാ​​ർ ദ്വീ​​പു​​ക​​ൾ യ​​ഥാ​​ക്ര​​മം 5.39 ശ​​ത​​മാ​​നം, 5.08 ശ​​ത​​മാ​​നം രേ​​ഖ​​പ്പെ​​ടു​​ത്തി.

ക​​ർ​​ണാ​​ട​​ക, രാ​​ജ​​സ്ഥാ​​ൻ, ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ്, കേ​​ര​​ളം, ജാ​​ർ​​ഖ​​ണ്ഡ്, ഉ​​ത്ത​​രാ​​ഖ​​ണ്ഡ്, ഗു​​ജ​​റാ​​ത്ത് സം​​സ്ഥാ​​ന​​ങ്ങ​​ൾ ആ​​ർ​​ബി​​ഐ​​യു​​ടെ നി​​ര​​ക്കി​​നു മു​​ക​​ളി​​ൽ തു​​ട​​ർ​​ന്നു.

വി​​ല​​ക്ക​​യ​​റ്റ തോ​​ത് ഏ​​റ്റ​​വും കു​​റ​​വ് മി​​സോ​​റാം (1.63 ശ​​തമാ​​നം) രേ​​ഖ​​പ്പെ​​ടു​​ത്തി. ത്രി​പു​ര (1.65%), അ​രു​ണാ​ച​ൽ പ്ര​ദേ​ശ് (2.47%), മേ​ഘാ​ല​യ (2.64%), നാ​ഗാ​ലാ​ൻ​ഡ് (2.83%), മ​ണി​പ്പു​ർ (2.94%), ഡ​ൽ​ഹി (2.96%) എ​ന്നി​ങ്ങ​നെ​യാ​ണ്.

Latest News

Corehub Up