Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ContentRules

Europe

ജർമനിയിൽ എഐ കണ്ടന്റുകൾക്ക് നിയന്ത്രണം; യൂട്യൂബർമാരും ഇൻഫ്ലുവൻസർമാരും ജാഗ്രത പാലിക്കണം

ബെ​ർ​ലി​ൻ: എ​ഐ ഉ​പ​യോ​ഗി​ച്ച് ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും മ​റ്റ് ഡി​ജി​റ്റ​ൽ ക​ണ്ട​ന്‍റു​ക​ളും സൃ​ഷ്‌ടിക്കു​ന്ന​വ​ർ​ക്ക് യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ പു​തി​യ സു​താ​ര്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ല​വി​ൽ വ​ന്നു.

ഈ മാസം രണ്ട് മു​ത​ൽ യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ എ​ഐ ആ​ക്ടി​ലെ ആ​ർ​ട്ടി​ക്കി​ൾ 50 പ്ര​കാ​ര​മു​ള്ള വ്യ​വ​സ്ഥ​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തോ​ടെ ജ​ർ​മ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള അം​ഗ​രാ​ജ്യ​ങ്ങ​ളി​ലെ എ​ഐ ക​ണ്ട​ന്‍റ് സൃ​ഷ്‌ടിക്കു​ന്ന​വ​രും ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും ചി​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ടി​വ​രും.

ജ​ർ​മ​നി​യി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി യൂ​ട്യൂ​ബ​ർ​മാ​ർ, ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​ർ, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റ​ർ​മാ​ർ, ബി​സി​ന​സു​ക​ൾ എ​ന്നി​വ​ർ​ക്കും ഈ ​നി​യ​മ​ങ്ങ​ൾ പ്ര​സ​ക്ത​മാ​ണ്.

എ​ന്നാ​ൽ എ​ഐ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന എ​ല്ലാ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ടെ​ക്സ്റ്റു​ക​ളും നി​ർ​ബ​ന്ധ​മാ​യും പൊ​തു​വാ​യി എഐ ജനറേറ്റഡ് എ​ന്ന് ലേ​ബ​ൽ ചെ​യ്യ​ണ​മെ​ന്ന​ല്ല പു​തി​യ വ്യ​വ​സ്ഥ​യു​ടെ അ​ർ​ഥം.

പ്ര​ത്യേ​കി​ച്ച് ഡീ​പ്‌​ഫേ​ക്ക് ഉ​ള്ള​ട​ക്ക​ങ്ങ​ളും മ​നു​ഷ്യ​രു​ടെ എ​ഡി​റ്റോ​റി​യ​ൽ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ പൊ​തു​താ​ത്​പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന എ​ഐ-​ജ​ന​റേ​റ്റ​ഡ് ടെ​ക്സ്റ്റു​ക​ളു​മാ​ണ് വ്യ​ക്ത​മാ​യി വെ​ളി​പ്പെ​ടു​ത്തേ​ണ്ട പ്ര​ധാ​ന വി​ഭാ​ഗ​ങ്ങ​ൾ.

ആ​രെ​യാ​ണ് നി​യ​മം ബാ​ധി​ക്കു​ക?

എ​ഐ സി​സ്റ്റ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​വ​ർ​ക്കും പ്ര​ഫ​ഷ​ണ​ൽ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി അ​വ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കും പു​തി​യ സു​താ​ര്യ​താ ബാ​ധ്യ​ത​ക​ൾ ബാ​ധ​ക​മാ​ണ്.

എ​ഐ ഉ​പ​യോ​ഗി​ച്ച് ചി​ത്ര​ങ്ങ​ൾ, ഓ​ഡി​യോ, വീ​ഡി​യോ​ക​ൾ, ടെ​ക്സ്റ്റു​ക​ൾ തു​ട​ങ്ങി​യ​വ സൃ​ഷ്ടി​ക്കു​ക​യോ മാ​റ്റം വ​രു​ത്തു​ക​യോ ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ, ഉ​ള്ള​ട​ക്ക​ത്തിന്‍റെ സ്വ​ഭാ​വ​വും ഉ​പ​യോ​ഗ​രീ​തി​യും അ​നു​സ​രി​ച്ചാ​ണ് ലേ​ബ​ലിം​ഗ് ആ​വ​ശ്യ​ക​ത തീ​രു​മാ​നി​ക്ക​പ്പെ​ടു​ന്ന​ത്.

ഡീ​പ്‌​ഫേ​ക്കു​ക​ൾ​ക്ക് വ്യ​ക്ത​മാ​യ ലേ​ബ​ൽ വേ​ണം

ഒ​രു യ​ഥാ​ർ​ഥ വ്യ​ക്തി​യെ​യോ സം​ഭ​വ​ത്തെ​യോ സ്ഥ​ല​ത്തെ​യോ വ​സ്തു​വി​നെ​യോ അ​നു​ക​രി​ക്കു​ന്ന ത​ര​ത്തി​ൽ എ​ഐ ഉ​പ​യോ​ഗി​ച്ച് സൃ​ഷ്ടി​ക്കു​ക​യോ മാ​റ്റം വ​രു​ത്തു​ക​യോ ചെ​യ്ത ചി​ത്രം, വീ​ഡി​യോ, ഓ​ഡി​യോ തു​ട​ങ്ങി​യ ഡീ​പ്‌​ഫേ​ക്ക് ഉ​ള്ള​ട​ക്ക​ങ്ങ​ൾ കാ​ഴ്ച​ക്കാ​ർ​ക്ക് വ്യ​ക്ത​മാ​യി തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ അ​ത് കൃ​ത്രി​മ​മാ​യി സൃ​ഷ്ടി​ച്ച​തോ മാ​റ്റം വ​രു​ത്തി​യ​തോ ആ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ണം.

അ​തു​പോ​ലെ, പൊ​തു​താ​ത്പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളെ വി​വ​ര​മ​റി​യി​ക്കു​ന്ന​തി​നാ​യി എ​ഐ ഉ​പ​യോ​ഗി​ച്ച് ത​യാ​റാ​ക്കി​യ​തോ മാ​റ്റം വ​രു​ത്തി​യ​തോ ആ​യ ടെ​ക്സ്റ്റ് മ​നു​ഷ്യ​ന്‍റെ പ​രി​ശോ​ധ​ന​യോ എ​ഡി​റ്റോ​റി​യ​ൽ നി​യ​ന്ത്ര​ണ​മോ ഇ​ല്ലാ​തെ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും അ​തി​ന്‍റെ എ​ഐ സ്വ​ഭാ​വം വ്യ​ക്ത​മാ​യി അ​റി​യി​ക്കേ​ണ്ട​തു​ണ്ട്.

എ​ല്ലാ എ​ഐ ക​ണ്ട​ന്‍റി​നും ഒ​രേ രീ​തി​യി​ലു​ള്ള ലേ​ബ​ൽ നി​ർ​ബ​ന്ധ​മ​ല്ല

സാ​ധാ​ര​ണ എ​ഡി​റ്റിം​ഗി​ന് സ​ഹാ​യി​യാ​യി എ​ഐ ഉ​പ​യോ​ഗി​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ, ഉ​ള്ള​ട​ക്ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സ്വ​ഭാ​വ​മോ അ​ർ​ഥ​മോ കാ​ര്യ​മാ​യി മാ​റ്റാ​ത്ത പ​ക്ഷം ചി​ല ഒ​ഴി​വു​ക​ൾ ബാ​ധ​ക​മാ​ണ്.

അ​തു​പോ​ലെ ക​ലാ​പ​ര​മാ​യോ സൃ​ഷ്ടി​പ​ര​മാ​യോ ഉ​ള്ള​ട​ക്ക​ങ്ങ​ളി​ൽ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഇ​ള​വു​ക​ളും വ്യ​വ​സ്ഥ​ക​ളി​ലു​ണ്ട്. എ​ങ്കി​ലും ഡീ​പ്‌​ഫേ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ള്ള​ട​ക്ക​ങ്ങ​ളി​ൽ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കേ​ണ്ട ബാ​ധ്യ​ത തു​ട​രും.

ലം​ഘി​ച്ചാ​ൽ പി​ഴ എ​ത്ര?

എ​ഐ ആ​ക്ടി​ലെ വി​വി​ധ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ക്കു​ന്ന​തി​ന് ക​മ്പ​നി​ക​ൾ​ക്ക് വ​ൻ പി​ഴ ചു​മ​ത്താ​ൻ നി​യ​മം അ​നു​വ​ദി​ക്കു​ന്നു​ണ്ട്. പൊ​തു​വാ​യ ചി​ല ബാ​ധ്യ​ത​ക​ളു​ടെ ലം​ഘ​ന​ത്തി​ന് പ​ര​മാ​വ​ധി 1.5 കോ​ടി യൂ​റോ വ​രെ അ​ല്ലെ​ങ്കി​ൽ ക​മ്പ​നി​യു​ടെ മു​ൻ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ആ​ഗോ​ള വാ​ർ​ഷി​ക വി​റ്റു​വ​ര​വി​ന്‍റെ മൂന്ന് ശ​ത​മാ​നം വ​രെ, ഏ​താ​ണ് കൂ​ടു​ത​ലോ അ​ത​നു​സ​രി​ച്ച് പി​ഴ ചു​മ​ത്താം.

ചെ​റു​കി​ട, ഇ​ട​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴ നി​ശ്ച​യി​ക്കു​മ്പോ​ൾ ആ​നു​പാ​തി​ക​ത പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യു​മു​ണ്ട്. അ​തേ​സ​മ​യം, 3.5 കോ​ടി യൂ​റോ അ​ല്ലെ​ങ്കി​ൽ ആ​ഗോ​ള വി​റ്റു​വ​ര​വി​ന്‍റെ ഏഴ് ശ​ത​മാ​നം വ​രെ എ​ന്ന ഉ​യ​ർ​ന്ന പി​ഴ എ​ല്ലാ എ​ഐ ലേ​ബ​ലിം​ഗ് വീ​ഴ്ച​ക​ൾ​ക്കും ബാ​ധ​ക​മ​ല്ല.

നി​രോ​ധി​ത എ​ഐ രീ​തി​ക​ളോ ഡാ​റ്റ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല ഗു​രു​ത​ര ലം​ഘ​ന​ങ്ങ​ളോ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ത്യേ​ക വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​ണ് ഈ ​ഉ​യ​ർ​ന്ന പ​രി​ധി ബാ​ധ​ക​മാ​കു​ന്ന​ത്.

പ​ഴ​യ എ​ഐ ക​ണ്ട​ന്റു​ക​ൾ​ക്ക് എ​ന്താ​ണ് നി​യ​മം?

ഓ​ഗ​സ്റ്റ് രണ്ടിന് ​മു​മ്പ് സൃ​ഷ്ടി​ച്ച് പ്ര​സി​ദ്ധീ​ക​രി​ച്ച എ​ഐ ഉ​ള്ള​ട​ക്ക​ങ്ങ​ൾ​ക്ക് പൊ​തു​വെ പി​ന്നീ​ടാ​യി നി​ർ​ബ​ന്ധി​ത​മാ​യി ലേ​ബ​ൽ ന​ൽ​കേ​ണ്ട​തി​ല്ല. കൂ​ടാ​തെ, ഓ​ഗ​സ്റ്റ് രണ്ടിന് ​മു​മ്പ് വി​പ​ണി​യി​ലെ​ത്തി​ച്ച ചി​ല എ​ഐ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് മെ​ഷീ​ൻ-​റീ​ഡ​ബി​ൾ മാ​ർ​ക്കിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട ബാ​ധ്യ​ത​ക​ൾ പാ​ലി​ക്കാ​ൻ ഡി​സം​ബ​ർ രണ്ട് വ​രെ പ​രി​വ​ർ​ത്ത​ന കാ​ല​യ​ള​വും ന​ൽ​കി​യി​ട്ടു​ണ്ട്.

യൂ​ട്യൂ​ബ​ർ​മാ​രും ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രും എ​ന്തു​ചെ​യ്യ​ണം?

ജ​ർ​മ്മ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ പ്ര​ഫ​ഷ​ണ​ൽ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ഐ ഉ​പ​യോ​ഗി​ക്കു​ന്ന ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​ർ​മാ​ർ ഇ​നി മു​ത​ൽ ത​ങ്ങ​ളു​ടെ ഉ​ള്ള​ട​ക്ക​ത്തി​ന്‍റെ സ്വ​ഭാ​വം പ്ര​ത്യേ​കം പ​രി​ശോ​ധി​ക്ക​ണം.

പ്ര​ത്യേ​കി​ച്ച് എ​ഐ ഉ​പ​യോ​ഗി​ച്ച് യ​ഥാ​ർ​ഥ വ്യ​ക്തി​ക​ളെ അ​നു​ക​രി​ക്കു​ന്ന വീ​ഡി​യോ, ഓ​ഡി​യോ, ചി​ത്ര​ങ്ങ​ൾ എ​ന്നി​വ ത​യാ​റാ​ക്കു​മ്പോ​ൾ വ്യ​ക്ത​മാ​യ ഡി​സ്ക്ലെ​യി​മ​ർ ന​ൽ​കു​ന്ന​ത് പ്ര​ധാ​ന​മാ​ണ്.

അ​തു​പോ​ലെ, പൊ​തു​താ​ത്പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് എ​ഐ ഉ​പ​യോ​ഗി​ച്ച് ത​യാ​റാ​ക്കു​ന്ന വാ​ർ​ത്താസ്വ​ഭാ​വ​മു​ള്ള ടെ​ക്സ്റ്റു​ക​ൾ മ​നു​ഷ്യ​ൻ പ​രി​ശോ​ധി​ച്ച് എ​ഡി​റ്റോ​റി​യ​ൽ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നു​ണ്ടോ എ​ന്ന​തും ശ്ര​ദ്ധി​ക്ക​ണം.

എ​ഐ ഉ​പ​യോ​ഗം മ​റ​ച്ചു​വ​യ്ക്കു​ന്ന​തി​ലൂ​ടെ ആ​ളു​ക​ളെ തെ​റ്റി​ധ​രി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​യ്ക്കു​ക​യും ഡി​ജി​റ്റ​ൽ ഉ​ള്ള​ട​ക്ക​ത്തി​ൽ കൂ​ടു​ത​ൽ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കു​ക​യു​മാ​ണ് പു​തി​യ യൂ​റോ​പ്യ​ൻ നി​യ​മ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

Latest News

Corehub Up