Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Contonment House

വി​സ്മ​യം, ആ​വേ​ശം... ക​ന്‍റോ​ണ്‍​മെ​ന്‍റ് ഹൗ​സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ന​​​ലെ ഡ​​​ൽ​​​ഹി എ​​​ഐ​​​സി​​​സി ആ​​​സ്ഥാ​​​ന​​​ത്ത് കേ​​​ര​​​ള​​​ത്തി​​​ന്‍റെ അ​​​ടു​​​ത്ത മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​രെ​​​ന്ന പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ക്കു​​​ന്ന അ​​​തേ​​​സ​​​മ​​​യം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്തി​​​ച്ചേ​​​ർ​​​ന്ന് നി​​​യു​​​ക്ത മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

ഇ​​​ന്ന​​​ലെ 11.50ഓ​​​ടെ​​​യാ​​​ണ് ഡ​​​ൽ​​​ഹി​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ന്ന​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെത​​​ന്നെ വി.​​​ഡി. സ​​​തീ​​​ശ​​​ൻ ആ​​​ലു​​​വ​​​യി​​​ലെ വീ​​​ട്ടി​​​ൽനി​​​ന്നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കു തി​​​രി​​​ച്ചി​​​രു​​​ന്നു.

11.50ഓ​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യാ​​​യ ക​​​ന്‍റോ​​​ണ്‍​മെ​​​ന്‍റ് ഹൗ​​​സി​​​ൽ എ​​​ത്തി​​​ച്ചേ​​​ർ​​​ന്നു. അ​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​ഖ്യാ​​​പ​​​ന​​​മു​​​ണ്ടാ​​​യ​​​ത്. വ​​​ൻ ജ​​​നാ​​​വ​​​ലി​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തെ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി കാ​​​ത്തു​​​നി​​​ന്നി​​​രു​​​ന്ന​​​ത്.

മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു ശേ​​​ഷം വൈ​​​കാ​​​തെ അ​​​ദ്ദേ​​​ഹം മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്നി​​​ലെ​​​ത്തി. മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു പു​​​റ​​​മേ പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും അ​​​ണി​​​ക​​​ളും പ​​​ത്ര​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കു​​​ന്ന ഹാ​​​ളി​​​ൽ ഇ​​​ടംപി​​​ടി​​​ച്ചി​​​രു​​​ന്നു. ജ​​​ന​​​ങ്ങ​​​ൾ​​​ക്കും യു​​​ഡി​​​എ​​​ഫി​​​നും ന​​​ന്ദി പ​​​റ​​​ഞ്ഞ വി.​​​ഡി. സ​​​തീ​​​ശ​​​ൻ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കും മ​​​റു​​​പ​​​ടി ന​​​ൽ​​​കി. പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ അ​​​ഭി​​​വാ​​​ദ്യം ചെ​​​യ്ത​​​ശേ​​​ഷം അ​​​ദ്ദ​​​ഹം അ​​​ക​​​ത്തെ മു​​​റി​​​യി​​​ലേ​​​ക്കു പോ​​​യി.

നി​​​യു​​​ക്ത എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ എം.​​​ വി​​​ൻ​​​സെ​​​ന്‍റ്, വി.​​​ടി. ബ​​​ൽ​​​റാം, പ്ര​​​ഫ.​​​ റോ​​​ണി കെ.​​​ബേ​​​ബി, ഷാ​​​നി​​​മോ​​​ൾ ഉ​​​സ്മാ​​​ൻ, മു​​​ഹ​​​മ്മ​​​ദ് ഷി​​​യാ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ അ​​​ദ്ദേ​​​ഹ​​​ത്തെ കാ​​​ണു​​​ന്ന​​​തി​​​നാ​​​യി എ​​​ത്തി​​​യി​​​രു​​​ന്നു. പു​​​റ​​​ത്ത് മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ക​​​ളു​​​മാ​​​യി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ത​​​ന്പി​​​ടി​​​ച്ചി​​​രു​​​ന്നു.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി വി.​​​ഡി. സ​​​തീ​​​ശ​​​നെ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​ട്ടോ​​​ടെ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ക​​​ന്‍റോ​​​ണ്‍​മെ​​​ന്‍റ് ഹൗ​​​സി​​​ലേ​​​ക്ക് എ​​​ത്തി​​​ത്തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു. 11.30ഓ​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ വ​​​ലി​​​യ നി​​​ര ക​​​ന്‍റോ​​​ണ്‍​മെ​​​ന്‍റ് ഹൗ​​​സ് പ​​​രി​​​സ​​​ര​​​ത്തെ​​​ത്തി. തു​​​ട​​​ർ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി വി.​​​ഡി. സ​​​തീ​​​ശ​​​നെ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തോ​​​ടെ മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ക​​​ളും ആ​​​ർ​​​പ്പു​​​വി​​​ളി​​​ക​​​ളും ഉ​​​യ​​​ർ​​​ന്നു.

ക​​​ണ്ണേ.. ക​​​ര​​​ളേ.. വി​​​ഡി​​​എ​​​സേ.. മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ക​​​ൾ ക​​​ന്‍റോ​​​ണ്‍​മെ​​​ന്‍റ് പ​​​രി​​​സ​​​ര​​​ത്ത് മു​​​ഴ​​​ങ്ങി. പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കൊ​​​പ്പം സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും സ​​​തീ​​​ശ​​​ന് അ​​​നു​​​മോ​​​ദ​​​നം അ​​​റി​​​യി​​​ക്കു​​​ന്ന​​​തി​​​ന് എ​​​ത്തി​​​ച്ചേ​​​ർ​​​ന്നി​​​രു​​​ന്നു. ദേ​​​ശീ​​​യ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മാ​​​ധ്യ​​​മ​​​ങ്ങ​​​ളും ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ത​​​ന്നെ ക​​​ന്‍റോ​​​ണ്‍​മെ​​​ന്‍റ് ഹൗ​​​സി​​​ൽ എ​​​ത്തി​​​ച്ചേ​​​ർ​​​ന്നി​​​രു​​​ന്നു. പ്രാ​​​ദേ​​​ശി​​​ക കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളും രാ​​​വി​​​ലെത​​​ന്നെ ഇ​​​വി​​​ടെ എ​​​ത്തി​​​ച്ചേ​​​ർ​​​ന്നി​​​രു​​​ന്നു.

ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ട​​​ര​​​യോ​​​ടെ ക​​​ന്‍റോ​​​ൺ​​​മെ​​​ന്‍റ് ഹൗ​​​സി​​​ൽ നി​​​ന്നും വി.​​​ഡി. സ​​​തീ​​​ശ​​​ൻ കെ​​​പി​​​സി​​​സി ആ​​​സ്ഥാ​​​ന​​​ത്തേ​​​ക്കു തി​​​രി​​​ച്ചു. വ​​​ൻ സ്വീ​​​ക​​​ര​​​ണ​​​മാ​​​ണ് അ​​​വി​​​ടെ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു ല​​​ഭി​​​ച്ച​​​ത്. കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ സ​​​ണ്ണി ജോ​​​സ​​​ഫ്, കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ് എം​​​പി, ചെ​​​റി​​​യാ​​​ൻ ഫി​​​ലി​​​പ്പ്, പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ്, ര​​​മ്യാ ഹ​​​രി​​​ദാ​​​സ് എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്ന് മ​​​ധു​​​രം ന​​​ൽ​​​കി​​​യും ഷാ​​​ൾ അ​​​ണി​​​യി​​​ച്ചും സ​​​തീ​​​ശ​​​നെ സ്വീ​​​ക​​​രി​​​ച്ചു.

Latest News

Corehub Up