Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Convenor

ശ്രീ​ലേ​ഖ​യു​ടെ രാ​ജി അ​സ്വ​സ്ഥ​ത​യു​ടെ തെ​ളി​വ്; ബി​ജെ​പി​ക്ക് അ​ക​ത്തെ ജീ​ർ​ണ​ത പു​റ​ത്തു​വ​രു​ന്നു: ടി.​പി. രാ​മ​കൃ​ഷ്ണ​ൻ

പാ​ല​ക്കാ​ട്: തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ ശാ​സ്ത​മം​ഗ​ലം വാ​ർ​ഡി​ലെ ബി​ജെ​പി കൗ​ൺ​സി​ല​ർ ആ​ർ. ശ്രീ​ലേ​ഖ​യു​ടെ രാ​ജി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ. ശ്രീ​ലേ​ഖ കൗ​ൺ​സി​ല​ർ സ്ഥാ​നം രാ​ജി​വ​ച്ചെ​ന്ന​റി​യു​ന്നു എ​ന്നും ബി​ജെ​പി​ക്ക് അ​ക​ത്തെ ജീ​ർ​ണ​ത പു​റ​ത്തു​വ​രു​ന്നു, തി​രു​വ​ന​ന്ത​പു​ര​ത്ത് ബി​ജെ​പി​ക്ക് അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​ൻ ക​ഴി​യി​ല്ലെ​ന്നും രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ഇ​ത് ബി​ജെ​പി ക്യാ​മ്പി​ൽ നി​ന്ന് ത​ന്നെ പു​റ​ത്തു​വ​രു​ന്ന വി​വ​ര​മാ​ണ്. അ​സ്വ​സ്ഥ​ത​യു​ടെ തെ​ളി​വാ​ണ് ശ്രീ​ലേ​ഖ​യു​ടെ രാ​ജി. എ​ൽ​ഡി​എ​ഫും സി​പി​എ​മ്മും ഈ ​വി​ഷ​യ​ത്തി​ൽ നി​ല​പാ​ട് സ്വീ​ക​രി​ക്കും എ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

മേ​യ​ര്‍ സ്ഥാ​നം ന​ൽ​കാ​ത്ത​തി​ൽ ക​ടു​ത്ത അ​തൃ​പ്തി​യി​ലാ​യി​രു​ന്ന ആ​ര്‍ ശ്രീ​ലേ​ഖ നി​ല​വി​ല്‍ കൗ​ണ്‍​സി​ല​ർ സ്ഥാ​നം രാ​ജി വെ​ച്ചി​രി​ക്കു​ക​യാ​ണ്. രാ​ജി ബി​ജെ​പി​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​ണ്. ഇ​നി 49 അം​ഗ​ങ്ങ​ളാ​ണ് ബി​ജെ​പി​ക്ക് കോ​ർ​പ്പ​റേ​ഷ​നി​ലു​ള്ള​ത്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നി​ർ​ണാ​യ​ക​മാ​കും. പാ​ര്‍​ട്ടി നേ​തൃ​ത്വ​വു​മാ​യു​ള്ള ഭി​ന്ന​ത​യ്ക്കി​ടെ​യാ​ണ് ശ്രീ​ലേ​ഖ​യു​ടെ രാ​ജി തീ​രു​മാ​നം എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

Latest News

Corehub Up