നെടുങ്കണ്ടം: ഹോളി ക്രോസ് കോൺവന്റ് സ്കൂളിൽ പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിന് മെറിറ്റ് ഡേ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ ലീന ഞാലിയത്ത് ഉദ്ഘാടനം ചെയ്തു. സേനാപതി വേണു എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ രമ്യ, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ജിഷ മാത്യു, ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രേസി മാത്യു, പിടിഎ പ്രസിഡന്റ് ജെറോം കെ. ആന്റണി, പിടിഎ പ്രതിനിധികളായ യൂനസ് സിദ്ദിഖ്, മേഘ നോബി, സാന്യ റോയ് എന്നിവർ പ്രസംഗിച്ചു.
പത്താം ക്ലാസ് പരീക്ഷയിലെ സ്കൂൾ ടോപ്പറായ ശ്രേയസ് ജഗദീഷ്, രണ്ടാം റാങ്ക് നേടിയ ഐറിൻ എസ്. അനീഷ്, മൂന്നാം റാങ്ക് നേടിയ ശ്രീഹരി അഭിലാഷ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ സ്കൂൾ ടോപ്പറായ ഏദൻ വർഗീസ് മനോഷ്, രണ്ടാം റാങ്ക് നേടിയ മേഘ നോബി, മൂന്നാം റാങ്ക് നേടിയ ദിയ ടോണി എന്നിവരടക്കം വിവിധ വിഷയങ്ങളിൽ നൂറു ശതമാനം മാർക്ക് നേടിയ ആൻസ് മരിയ ബിനോയ്, ഹരിണി, ഓരോ വിഷയങ്ങളിലും ഉയർന്ന മാർക്ക് കരസ്ഥമാക്കിയ മുഹമ്മദ് ഗസൽ, ഹൃദ്യ ജിൻസ്, ദക്ഷ അജു, മരിയ ടോമി, അന്നു തോമസ് എന്നീ വിദ്യാർഥികളെയും മെമന്റോ നൽകി ആദരിച്ചു.
അധ്യാപകരായ ലിസി ജയിംസ്, അൻബു എന്നിവരെയും ചടങ്ങിൽ ആദരിച്ചു. മുൻ വിദ്യാർഥിനി അഥീനയുടെ സ്മരണാർഥം ഏർപ്പെടുത്തിയ അഥീന മെമ്മോറിയൽ സ്കോളർഷിപ്പും വിതരണം ചെയ്തു.