Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Convention Announcing

America

പ്ര​വാ​സി വോ​ട്ട​വ​കാ​ശം: സ​മ​ര​പ്ര​ഖ്യാ​പ​ന ക​ൺ​വ​ൻ​ഷ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് സംഘടിപ്പിച്ചു

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ ഇ​ന്ത്യ​ക്കാ​രു​ടെ വോ​ട്ട​വ​കാ​ശം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട്, ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ, 'ഇ​ന്ത്യ​ൻ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ഫോ​ർ സി​വി​ൽ റൈ​റ്റ്സ്' എ​ന്ന ജ​ന​കീ​യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, ഭൂ​മി​യി​ൽ എ​വി​ടെ​യെ​ല്ലാം പ്ര​വാ​സി​ക​ളു​ണ്ടോ, അ​വി​ടെ​യെ​ല്ലാം 'പ്ര​വാ​സി വോ​ട്ട​വ​കാ​ശ സ​മ്മേ​ള​ന​ങ്ങ​ൾ' സം​ഘ​ടി​പ്പി​ക്കു​ന്നു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി, ആ​ക്ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ 'സ​മ​ര പ്ര​ഖ്യാ​പ​ന ക​ൺ​വ​ൻ​ഷ​ൻ' തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ലബി​ൽ ന​ട​ന്നു. പ്ര​മു​ഖ ജ്യോ​തി​ഷ പ​ണ്ഡി​ത​നും ഗി​ന്ന​സ്സ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡ് ജേ​താ​വും പ്ര​വാ​സി​യു​മാ​യ ഡോ. ​ജ​യ​നാ​രാ​യ​ൻ​ജി ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ദേ​ശീ​യ ചെ​യ​ർ​മാ​ൻ രാ​ജീ​വ്‌ ജോ​സ​ഫ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള​ത്തി​ൽ 140 അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ലും, രാ​ജ്യ​ത്തെ മു​ഴു​വ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലും 'പ്ര​വാ​സി വോ​ട്ട​വ​കാ​ശ സ​മ്മേ​ള​ന​ങ്ങ​ൾ' സം​ഘ​ടി​പ്പി​ക്കു​വാ​നാ​ണ് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ത​യ്യാ​റെ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ വ​രു​മ്പോ​ൾ, വോ​ട്ടു ചെ​യ്യാ​നാ​യി ല​ക്ഷ​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ നാ​ട്ടി​ൽ എ​ത്ത​ണ​മെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വ് ലോ​ക​മെ​മ്പാ​ടു​മു​ള്ള ഇ​ന്ത്യ​ക്കാ​രെ വി​ഡ്ഢി​ക​ളാ​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. പോ​സ്റ്റ​ൽ വ​ഴി​യോ, ഓ​ൺ​ലൈ​ൻ വ​ഴി​യോ, ഇ​ന്ത്യ​ൻ എം​ബ​സ്സി​ക​ൾ വ​ഴി​യോ പ്ര​വാ​സി​ക​ൾ​ക്ക് വോ​ട്ടു ചെ​യ്യു​വാ​നു​ള്ള അ​വ​സ​രം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ രാ​ജീ​വ്‌ ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. .

ലോ​ക​മെ​മ്പാ​ടും ന​ട​ക്കു​ന്ന 'പ്ര​വാ​സി വോ​ട്ട​വ​കാ​ശ സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക്' പു​റ​മെ, 'ഇ​ന്ത്യ​ൻ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ഫോ​ർ സി​വി​ൽ റൈ​റ്റ്സിന്‍റെ' നേ​തൃ​ത്വ​ത്തി​ൽ, ശ​ക്ത​മാ​യ സ​മ​ര പോ​രാ​ട്ട​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് , 'സ​മ​ര പ്ര​ഖ്യാ​പ​ന ക​ൺ​വ​ൻ​ഷ​ൻ' സം​ഘ​ടി​പ്പി​ച്ച​ത്.

പ്ര​വാ​സി ബ​ന്ധു, ഡോ. ​എ​സ് അ​ഹ്മ​ദ് (ദേ​ശീ​യ ചെ​യ​ർ​മാ​ൻ, എ​ൻ. ആ​ർ. ഐ ​കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ), വി​ല്ല​റ്റ് കൊ​രേ​യ (സെ​ക്ര​ട്ട​റി ജ​ന​റ​ൽ, കോ​ൺ​ഫെ​ഡ​റ​ഷ​ൻ ഓ​ഫ് എ​ൻ. ആ​ർ. ഐ ​അ​സോ​സി​യേ​ഷ​ൻ​സ്),ഇ​മാം കെ. ​പി അ​ഹ​മ്മ​ദ് മൗ​ല​വി എം. ​ഡി (ര​ക്ഷാ​ധി​കാ​രി, തോ​യ്‌​ബ അ​ക്കാ​ദ​മി, കി​ളി​മാ​നൂ​ർ), ഡോ. ​എ​ഫ്. എം ​ലാ​സ​ർ (ചെ​യ​ർ​മാ​ൻ, ഡി​സ​ബി​ലി​റ്റി റൈ​റ്റ്സ്), ഡോ. ​സി​റി​യേ​ക്ക് മാ​പ്ര​യി​ൽ (വേ​ൾ​ഡ് ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ, എ​ൻആ​ർഐ ​കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ), ഡോ. ​കെ. എ​സ് പ്ര​കാ​ശ് ആ​ലു​വ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി, സേ​വ് കേ​ര​ളം മി​ഷ്യ​ൻ), അ​വി​ക്ക​ര സ​ത്താ​ർ (സീ​നി​യ​ർ വൈ​സ് ചെ​യ​ർ​മാ​ൻ, എ​ൻ. ആ​ർ. ഐ ​കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ),ജി​ൻ​സി ജേ​ക്ക​ബ് (നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ, ഇ​ന്ത്യ​ൻ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ഫോ​ർ സി​വി​ൽ റൈ​റ്റ്സ്), വി​ഷ്ണു​മോ​ഹ​ൻ (നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ, റി​പ്പ​ബ്ലി​ക്ക​ൻ കോ​ൺ​ഗ്ര​സ്‌ പാ​ർ​ട്ടി), എ​ഴു​ത്തു​കാ​രി സു​മ പ​ള്ളി​പ്രം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ സാ​മൂ​ഹ്യ - സാം​സ്കാ​രി​ക - മാ​ധ്യ​മ രം​ഗ​ത്ത് സ്തു​ത്യ​ർ​ഹ സേ​വ​ന​മ​നു​ഷി​ച്ച പ്ര​തി​ഭ​ക​ൾ​ക്ക് 'പി. ​വി വി​വേ​കാ​ന​ന്ദ് ഇ​ന്റ​ർ​നാ​ഷ​ണ​ൽ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്' ന​ൽ​കി ആ​ദ​രി​ച്ചു.

ആ​ക്ഷ​ൻ കൗ​ൺ​സി​ൽ സം​സ്ഥാ​ന കോ​ർ​ഡി​നേ​റ്റ​ർ​മ്മാ​രാ​യ റോ​സ് മേ​രി എം, ​റ​ജീ​ന ഇ​ഗ്നേ​ഷ്യ​സ്, ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ ആ​ന്റ​ണി ഗോ​മ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up