മീനങ്ങാടി: സെന്റ് ഗ്രിഗോറിയോസ് ടീച്ചര്‍ ട്രെയിനിംഗ് കോളജില്‍ 100 ശതമാനം വിജയം കൈവരിച്ച 2024-2026 ബിഎഡ് ബാച്ച് വിദ്യാര്‍ഥികളുടെ കോണ്വൊക്കേഷന് ചടങ്ങും പൂര്‍വ വിദ്യാര്‍ഥി സംഗമവും നടത്തി.
കോച്ച് ടി ക്യുബെറിനും സായി മലബാര്‍ ഇന്നൊവേഷന് റിസര്‍ച്ച് ഫൗണ്ടേഷന് സ്ഥാപകനുമായ ഡോ. പി. രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു.
പൂര്‍വ വിദ്യാര്‍ഥി അസോസിയേഷന് പ്രസിഡന്റ് എ. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ റാങ്ക് ജേതാവ് ഷഹനയ്ക്ക് കോര്‍പറേറ്റ് മെന്റര്‍ ഡോ. വിപിന്‍ദാസ് സ്വര്‍ണ മെഡല്‍ നല്കി ആദരിച്ചു. പ്രഫ. കെ.പി. മോഹനന് 2025-26 വര്‍ഷത്തെ കോളജ് മാഗസിന് പ്രകാശനം ചെയ്തു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. ടോമി കെ. ഔസേഫ്, സ്റ്റാഫ് സെക്രട്ടറി സിജോ മാത്യു, ജോണ്സണ് ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.