Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ConvocationChaos

Special

"ഇ​ത് പി​ണ​റാ​യി​യു​ടെ കാ​ല​മ​ല്ല": മ​ഹാ​രാ​ജാ​സി​ലെ എ​സ്എ​ഫ്ഐ പ്ര​തി​ഷേ​ധ​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് റോ​ജി എം. ​ജോ​ൺ

നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളു​ടെ​യും വ​ർ​ഷ​ങ്ങ​ളാ​യു​ള്ള അ​ധ്വാ​ന​വും സ്വ​പ്ന​വു​മാ​ണ് എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ളേ​ജി​ലെ ബി​രു​ദ​ദാ​ന ച​ട​ങ്ങ്. എ​ന്നാ​ൽ ആ ​മ​നോ​ഹ​ര നി​മി​ഷ​ത്തെ രാ​ഷ്ട്രീ​യ ദു​ഷ്ട​ലാ​ക്കോ​ടെ എ​സ്എ​ഫ്ഐ അ​ല​ങ്കോ​ല​മാ​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വം വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കാ​ണ് വ​ഴി​തു​റ​ന്നി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ണും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും രം​ഗ​ത്തെ​ത്തി.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വി​ല​പ്പെ​ട്ട നി​മി​ഷം ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച എ​സ്എ​ഫ്ഐ ന​ട​പ​ടി​യെ ശ​ക്ത​മാ​യ ഭാ​ഷ​യി​ലാ​ണ് മ​ന്ത്രി റോ​ജി എം. ​ജോ​ൺ ത​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ വി​മ​ർ​ശി​ച്ച​ത് "ഒ​രു പ​രി​പാ​ടി​യി​ൽ പ്ര​തി​ഷേ​ധി​ക്കു​മ്പോ​ൾ അ​തി​ന് രാ​ഷ്ട്രീ​യ വ്യ​ക്ത​ത​യും ജ​നാ​ധി​പ​ത്യ​പ​ര​മാ​യ മ​ര്യാ​ദ​യും വേ​ണ​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്വ​പ്ന​ങ്ങ​ൾ ത​ക​ർ​ത്തു​കൊ​ണ്ടാ​ക​രു​ത് പ്ര​തി​ഷേ​ധ​ങ്ങ​ളെ​ന്നും റോ​ജി എം. ​ജോ​ൺ വ്യ​ക്ത​മാ​ക്കി.

വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ പൊ​തു​രം​ഗ​ത്തേ​ക്ക് വ​ന്ന താ​ൻ ജ​നാ​ധി​പ​ത്യ​പ​ര​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ എ​പ്പോ​ഴും മാ​നി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞ അ​ദ്ദേ​ഹം, ബാ​ന​ർ ഉ​യ​ർ​ത്തി മു​ദ്രാ​വാ​ക്യം വി​ളി​ച്ച​വ​രോ​ട് നി​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്താം, ച​ട​ങ്ങ് ഭം​ഗി​യാ​യി പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഏ​ത് ചോ​ദ്യ​ത്തി​നും മ​റു​പ​ടി ത​ന്നി​ട്ടേ മ​ട​ങ്ങൂ എ​ന്ന് വ്യ​ക്ത​മാ​യി പ​റ​ഞ്ഞ കാ​ര്യ​വും ഓ​ർ​മ്മി​പ്പി​ച്ചു. മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മു​ൻ​കാ​ല നി​ല​പാ​ടു​ക​ളെ​യും റോ​ജി എം. ​ജോ​ൺ എ​ടു​ത്തു​പ​റ​ഞ്ഞ് വി​മ​ർ​ശി​ച്ചു.

പൊ​തു​പ​രി​പാ​ടി​ക്കി​ടെ അ​ണി​ക​ളി​ൽ ഒ​രാ​ൾ ചോ​ദ്യ​മു​യ​ർ​ത്തി​യ​പ്പോ​ൾ അ​തൊ​ക്കെ വീ​ട്ടി​ൽ പോ​യി ചോ​ദി​ച്ചാ​ൽ മ​തി​യെ​ന്ന് പ​റ​ഞ്ഞ് അ​ധി​കാ​ര​ത്തി​ന്‍റെ അ​ഹ​ങ്കാ​രം കാ​ണി​ച്ച ച​രി​ത്ര​മാ​ണ് പി​ണ​റാ​യി വി​ജ​യ​നു​ള്ള​ത്. പി​ണ​റാ​യി വി​ജ​യ​ന്‍റെ വേ​ദി​ക്ക് കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ നി​ൽ​ക്കു​ന്ന​വ​രു​ടെ പോ​ലും ക​റു​ത്ത വ​സ്ത്ര​വും ക​റു​ത്ത മാ​സ്കും അ​ഴി​പ്പി​ച്ച കാ​ല​മ​ല്ല ഇ​തെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. കൂ​ടാ​തെ, നി​യ​മ​സ​ഭ​യി​ൽ സ്പീ​ക്ക​റു​ടെ ഡ​യ​സി​ൽ ക​യ​റി താ​ണ്ഡ​വ​മാ​ടു​ക​യും ക​സേ​ര​ക​ളും മൈ​ക്കു​ക​ളും ത​ല്ലി​ത്ത​ക​ർ​ക്കു​ക​യും ചെ​യ്ത മു​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഒ​ടു​വി​ൽ ലൈ​വ് ക​ണ്ട സം​ഭ​വം ഉ​ണ്ടാ​യി​ട്ടേ​യി​ല്ലെ​ന്ന് കോ​ട​തി​യി​ൽ പ​റ​ഞ്ഞ​തു​പോ​ലെ താ​ൻ മാ​റ്റി​പ്പ​റ​യി​ല്ലെ​ന്നും റോ​ജി കൂ​ട്ടി​ച്ചേ​ർ​ത്തു.

20 മി​നി​റ്റോ​ളം എ​സ്എ​ഫ്ഐ​ക്കാ​രു​ടെ മു​ന്നി​ൽ ത​ന്നെ നി​ന്ന് പ​റ​യാ​നു​ള്ള​ത് പ​റ​ഞ്ഞി​ട്ട് ത​ന്നെ​യാ​ണ് വേ​ദി വി​ട്ട​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​ക്കും ക​ലാ​ല​യ​ങ്ങ​ളി​ലെ ജ​നാ​ധി​പ​ത്യ​ത്തി​നും മേ​ൽ ഒ​രു രാ​ഷ്ട്രീ​യ കൊ​ടി​ക്കും അ​ഴി​ഞ്ഞാ​ടാ​നു​ള്ള ലൈ​സ​ൻ​സു​മി​ല്ല എ​ന്ന് റോ​ജി എം. ​ജോ​ൺ വ്യ​ക്ത​മാ​ക്കി. എ​സ്എ​ഫ്ഐ ക്യാം​പ​സി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് ക്രി​മി​ന​ലു​ക​ളെ പോ​ലെ​യാ​ണ് പെ​രു​മാ​റി​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ആ​രോ​പി​ച്ചു. ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​ന് പ​ക​രം ത​നി ഗു​ണ്ടാ​യി​സ​മാ​ണ് മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ ന​ട​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും സ്വ​പ്നം ത​ക​ർ​ത്ത​തി​ന് എ​സ്എ​ഫ്ഐ പൊ​തു സ​മൂ​ഹ​ത്തോ​ടും വി​ദ്യാ​ർ​ഥി​ക​ളോ​ടും മാ​പ്പ് പ​റ​യ​ണ​മെ​ന്നും, ബി​രു​ദ​ദാ​ന ച​ട​ങ്ങ് അ​ല​ങ്കോ​ല​മാ​ക്കി​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്വ​പ്ന​ങ്ങ​ൾ​ക്ക് മേ​ൽ രാ​ഷ്ട്രീ​യം പ​റ​ഞ്ഞ് ന​ട​ത്തു​ന്ന ഇ​ത്ത​രം ക​ട​ന്നു​ക​യ​റ്റ​ങ്ങ​ൾ​ക്കെ​തി​രെ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് പൊ​തു​സ​മൂ​ഹ​ത്തി​ൽ നി​ന്നും ഉ​യ​രു​ന്ന​ത്.

Latest News

Corehub Up