Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cooking Gas Cylinder Exploded

Kottayam

പാ​ച​കവാ​ത​ക സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു

വൈ​ക്കം: മൂ​ത്തേ​ട​ത്തു​കാ​വി​ന് സ​മീ​പം കൊ​ട്ടാ​ര​പ്പ​ള്ളി​യി​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​കു​ടും​ബ​ങ്ങ​ൾ താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ലെ അ​ടു​ക്ക​ള​യി​ൽ പാ​ച​ക വാ​ത​ക സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് അ​ടു​ക്ക​ള ത​ക​ർ​ന്നു.

മൂ​ന്ന് മു​റി​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ൽ ര​ണ്ടു കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. അ​പ​ക​ട സ​മ​യ​ത്ത് ആ​ളി​ല്ലാ​തി​രു​ന്ന​തി​നാ​ൽ ദു​ര​ന്ത​മൊ​ഴി​വാ​യി.

‌ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.​സ്‌​ഫോ​ട​ന ശ​ബ്ദം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ സ​മീ​പ​വാ​സി​ക​ൾ വൈ​ക്കം ഫ​യ​ർ​ഫോ​ഴ്‌​സി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഫ​യ​ർ ഫോ​ഴ്‌​സ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ളി​ൽ ഒ​ന്നാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്.

ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന ഒ​രു കു​ടും​ബം ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു. പാ​ച​ക വാ​ത​ക​സി​ലി​ണ്ട​ർ പൂ​ർ​ണ​മാ​യി അ​ട​യാ​തി​രു​ന്ന​തി​നാ​ൽ വാ​ത​കം ചോ​ർ​ന്ന് പൊ​ട്ടി​ത്തെ​റി ഉ​ണ്ടാ​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന്അ​ടു​ക്ക​ള​യു​ടെ ഭി​ത്തി​ക്ക് വി​ള്ള​ലു​ണ്ടാ​യി. ജ​ന​ൽ ഗ്ലാ​സു​ക​ൾ പൊ​ട്ടി​ത്ത​ക​ർ​ന്നു. ഒ​രു വാ​തി​ൽ ക​ത്തി​ന​ശി​ച്ചു.

അ​ടു​ക്ക​ള​യി​ൽ ഉ​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ളും താ​മ​സ​ക്കാ​രു​ടെ വ​സ്‌​ത്ര​ങ്ങ​ള​ട​ക്കം ക​ത്തി​ന​ശി​ച്ചു. താ​മ​സി​ച്ചി​രു​ന്ന​വ​ർ പ​ഴ്‌​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 3000 തോ​ളം രൂ​പ​ക​ത്തി​ന​ശി​ക്കാ​തെ വീ​ണ്ടെ​ടു​ത്തു. കൊ​ട്ടാ​ര പ​ള്ളി ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കാ​ല​ത്ത് ഡോ​ക്‌​ട​ർ​ക്ക് താ​മ​സി​ക്കാ​ൻ നി​ർ​മി​ച്ച ചെ​റി​യ ക്വാ​ർ​ട്ടേ​ഴ്‌​സ് കെ​ട്ടി​ട​ത്തി​ലാ​ണ് ര​ണ്ട് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്.

Latest News

Corehub Up