Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cooperative Hospital

Thrissur

ജി​ല്ലാ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​ത്തി​ന് 47 കോ​ടി

തൃ​ശൂ​ർ: ജി​ല്ലാ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ സ്ഥ​ല​പ​രി​മി​തി​ക്കു പ​രി​ഹാ​ര​മാ​യി സ്വ​ന്തം ഫ​ണ്ടി​ൽ നി​ന്നു 15 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ആ​ശു​പ​ത്രി​യു​ടെ സ​മീ​പ​പ്ര​ദേ​ശ​ത്ത് പു​തി​യ സ്ഥ​ല​വും കെ​ട്ടി​ട​വും വാ​ങ്ങാ​ൻ നാ​ല്പ​താം വാ​ർ​ഷി​ക പൊ​തു​യോ​ഗം തീ​രു​മാ​നി​ച്ചു.

നി​ല​വി​ലു​ള്ള കെ​ട്ടി​ട ന​വീ​ക​ര​ണം, ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങ​ൽ, പു​തി​യ പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ൾ തു​ട​ങ്ങ​ൽ, പാ​ർ​ക്കിം​ഗ് ലി​ഫ്റ്റ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 47കോ​ടി രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ് പൊ​തു​യോ​ഗം അം​ഗീ​ക​രി​ച്ചു.

പ്ര​സി​ഡ​ന്‍റ് ടി.​കെ. പൊ​റി​ഞ്ചു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ ആ​ശു​പ​ത്രി സെ​ക്ര​ട്ട​റി എം.​എ​സ്. സ​ന പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

യോ​ഗ​ത്തി​ൽ ജോ​സ് മേ​നാ​ച്ചേ​രി, അ​ബ്ദു​ൾ സ​ലാം, കെ.​കെ.​ കൊ​ച്ചു​മു​ഹ​മ്മ​ദ്, വി​ൻ​സെ​ന്‍റ് കാ​ട്ടൂ​ക്കാ​ര​ൻ, ആ​ശു​പ​ത്രി വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ. ​സ​ത്യ​ഭാ​മ, ഡ​യ​റ​ക്ട​ർ​മാ​രാ​യ പി.​ബി. മൊ​യ്തു, കെ. ​വ​ർ​ഗീ​സ് ജോ​ൺ, കെ.​എ​സ്. ജോ​ണ്‍​സ​ൻ, സി.​കെ. വി​നോ​ദ്, എ.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ, ജോ​ണ്‍​സ​ണ്‍ ആ​ല​പ്പാ​ട്ട്, എ.​പി. ജോ​സ്, പി.​എം. ശ​ര​ത്കു​മാ​ർ, ജേ​ക്ക​ബ് പോ​ൾ ത​ട്ടി​ൽ, വി.​ആ​ർ. സ​തി, എം.​ടി. മേ​രി, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​കെ. രാ​മ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

Latest News

Corehub Up