Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Corporate Criticism

മോ​ദി​യു​ടെ കോർപറേറ്റ് വിമർശനം! ഇതു തന്നെയല്ലേ രാഹുൽ ഗാന്ധിയും പറഞ്ഞിരുന്നത്?

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ പ്ര​തി​പ​ക്ഷനേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി വ​ർ​ഷ​ങ്ങ​ളാ​യി ഉ​ന്ന​യി​ക്കു​ന്ന വി​മ​ർ​ശ​ന​ങ്ങ​ളെ പ​രോ​ക്ഷ​മാ​യി ശ​രി​വ​യ്ക്കു​ന്ന​താ​ണ് മോ​ദി​യു​ടെ തു​റ​ന്നു​പ​റ​ച്ചി​ലെന്നു കോൺഗ്രസ് വൃത്തങ്ങൾ. സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ നി​കു​തി​പ്പ​ണം ഉ​പ​യോ​ഗി​ച്ചു സ​ർ​ക്കാ​ർ ന​ൽ​കു​ന്ന കോ​ർ​പ​റേ​റ്റ് നി​കു​തി ഇ​ള​വു​ക​ൾ വ​ൻ​കി​ട മു​ത​ലാ​ളി​മാ​രു​ടെ കീ​ശ വീ​ർ​പ്പി​ക്കാ​ൻ മാ​ത്ര​മാ​ണ് ഉ​പ​ക​രി​ക്കു​ന്ന​തെ​ന്നു രാ​ഹു​ൽ ഗാ​ന്ധി നി​ര​ന്ത​രം കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.

"എ​ത്ര ന​ൽ​കി​യാ​ലും നി​ങ്ങ​ളു​ടെ വ​യ​റ് നി​റ​യി​ല്ല' എ​ന്ന വ്യവസായികളോടുള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രി​ഹാ​സം ഈ ​ആ​രോ​പ​ണം ശ​രി​വ​യ്ക്കു​ന്ന​താ​ണെന്നു കോൺഗ്രസ് വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

കോ​ർ​പ​റേ​റ്റു​ക​ളു​ടെ ലാ​ഭം കു​തി​ച്ചു​യ​രു​മ്പോ​ഴും രാ​ജ്യ​ത്തു തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്‌​ടി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നും യു​വാ​ക്ക​ൾ നി​രാ​ശ​യി​ലാ​ണെ​ന്നു​മാ​യി​രു​ന്നു രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ മ​റ്റൊ​രു പ്ര​ധാ​ന വി​മ​ർ​ശ​നം. "നി​ങ്ങ​ൾ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം വ​ർ​ധി​പ്പി​ച്ചോ, പു​തി​യ ആ​ളു​ക​ൾ​ക്ക് ജോ​ലി ന​ൽ​കി​യോ? ഇ​ല്ല" എ​ന്നു വ്യ​വ​സാ​യി​ക​ളു​ടെ മു​ഖ​ത്തു​നോ​ക്കി പ്ര​ധാ​ന​മ​ന്ത്രി​ക്കു ചോ​ദി​ക്കേ​ണ്ടി​വ​ന്ന​ത് തൊ​ഴി​ൽ​മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​യു​ടെ ആ​ഴം വ്യ​ക്ത​മാ​ക്കു​ന്നു.‌

വ​ൻ​കി​ട ക​മ്പ​നി​ക​ൾ ഇ​ന്ത്യ​യി​ൽ പു​തി​യ വ്യ​വ​സാ​യ​ങ്ങ​ൾ തു​ട​ങ്ങാ​നോ ഉ​ത്പാ​ദ​ന​ മേ​ഖ​ല​യി​ൽ നി​ക്ഷേ​പി​ക്കാ​നോ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വാ​ദ​ത്തെ​യും സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ ശ​രി​വ​യ്ക്കു​ന്നു. കോ​ർ​പ​റേ​റ്റു​ക​ൾ​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​രെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ "സ്യൂ​ട്ട്-​ബൂ​ട്ട് കി ​സ​ർ​ക്കാ​ർ' പ്ര​യോ​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ എ​ക്കാ​ല​വും ശ്ര​മി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ "മോ​ദി​ജി നി​ങ്ങ​ൾ എ​ല്ലാം ചെ​യ്യൂ, ഞ​ങ്ങ​ൾ നോ​ക്കി​നി​ൽ​ക്കാം' എ​ന്ന​താ​ണു വ്യ​വ​സാ​യി​ക​ളു​ടെ മ​നോ​ഭാ​വ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​ക്കു​ത​ന്നെ തു​റ​ന്നു​പ​റ​യേ​ണ്ടി​വ​ന്ന​ത് ന​യ​പ​ര​മാ​യ തി​രി​ച്ച​ടി​യാ​യാ​ണ് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ർ കാ​ണു​ന്ന​ത്.

അ​മേ​രി​ക്ക​യി​ലെ കൊ​ളം​ബി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സം​സാ​രി​ക്ക​വേ, ഇ​ന്ത്യ ഒ​രു വ​ലി​യ സാ​മ്പ​ത്തി​ക ദു​ര​ന്ത​ത്തി​ന്‍റെ വ​ക്കി​ലാ​ണെ​ന്നും രാ​ജ്യ​ത്തു തൊ​ഴി​ലി​ല്ലാ​യ്മ രൂ​ക്ഷ​മാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ആ​രോ​പി​ച്ചി​രു​ന്നു. ഫി​ക്കി സ​മ്മേ​ള​ന​ത്തി​ൽ ഈ ​ആ​രോ​പ​ണ​ങ്ങ​ളെ ത​ള്ളി​പ്പ​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി, ക​ഴി​ഞ്ഞ 12 വ​ർ​ഷ​ത്തി​നി​ടെ 50 കോ​ടി ജ​ന​ങ്ങ​ൾ ദാ​രി​ദ്ര്യ​ത്തി​ൽ​നി​ന്നു ക​ര​ക​യ​റി​യെ​ന്നും രാ​ജ്യം അ​തി​വേ​ഗം വ​ള​രു​ക​യാ​ണെ​ന്നും അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നാ​ൽ, ഇ​തേ പ്ര​സം​ഗ​ത്തി​ൽ​ത്ത​ന്നെ കോ​ർ​പ​റേ​റ്റു​ക​ളു​ടെ ആ​ർ​ത്തി​ക്കെ​തി​രേ അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ൾ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വാ​ദ​ങ്ങ​ളെ പരോക്ഷമായി ശരിവയ്ക്കുന്നതായി മാറി.

സാ​ധാ​ര​ണ​ക്കാ​ർ ന​ൽ​കു​ന്ന ആ​ദാ​യ​നി​കു​തി കോ​ർ​പ​റേ​റ്റ് നി​കു​തി​യെ മ​റി​ക​ട​ക്കു​ക​യും പ​ണ​പ്പെ​രു​പ്പം കാ​ര​ണം യ​ഥാ​ർ​ഥ ശ​മ്പ​ള വ​ള​ർ​ച്ച 2.91 ശ​ത​മാ​ന​ത്തി​ലേ​ക്കു ചു​രു​ങ്ങു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ, കോ​ർ​പ​റേ​റ്റ് ചൂ​ഷ​ണ​ത്തി​നെ​തി​രേ രാ​ഹു​ൽ ഗാ​ന്ധി ഉ​യ​ർ​ത്തി​യ രാ​ഷ്‌​ട്രീ​യ ആ​യു​ധ​ത്തി​നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ൾ കൂ​ടു​ത​ൽ മൂ​ർ​ച്ച കൂ​ട്ടി​യി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up