പാലാ: സമ്പൂര്‍ണ സ്ട്രോക്ക് ചികിത്സാകേന്ദ്രമായ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ വേള്‍ഡ് സ്ട്രോക്ക് ദിനാചരണത്തോടനുബന്ധിച്ചു സ്ട്രോക്ക് കോറിഡോര്‍ സംവിധാനവും നിലവില്‍ വന്നു.
സ്ട്രോക്ക് സംഭവിക്കുന്ന രോഗികള്‍ക്കു ഓരോ നിമിഷവും നിര്ണായകമായതിനാല് അടിയന്തര ചികിത്സ അതിവേഗം ലഭിക്കുന്നതിനുള്ള ഫാസ്റ്റ്ട്രാക്ക് സംവിധാനമാണ് സ്ട്രോക്ക് കോറിഡോറിലൂടെ ലഭ്യമാകുന്നത്. ഇതിന്റെ പ്രഖ്യാപനം ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് സിഇഒ ഫാ.മാത്യു തെക്കേല്‍ നിര്‍ഹിച്ചു.
പക്ഷാഘാതം ഗൗരവത്തോടെ കാണേണ്ട ആരോഗ്യപ്രശ്നമാണെന്നും സമയബന്ധിതമായ ചികിത്സയ്ക്ക് നിര്‍ണായകമായ പ്രാധാന്യമുളളതിനാലാണ് സ്ട്രോക്ക് കോറിഡോര്‍ സംവിധാനം പ്രത്യേകമായി നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
സ്ട്രോക്ക് ബാധിക്കുന്ന രോഗികളെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ സ്ട്രോക്ക് ആംബുലന്‍സ് സംവിധാനവും മാര്‍ സ്ലീവാ മെഡിസിറ്റിയിലുണ്ട്. അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ക്കു പ്രാഥമിക പരിശോധനയില്‍ സ്ട്രോക്ക് തിരിച്ചറിഞ്ഞാല്‍ 15 മിനിറ്റിനുള്ളില്‍ തന്നെ സി.ടി, എം.ആര്.ഐ പരിശോധനകള്‍ നടത്താന്‍ സാധിക്കും.
സ്ട്രോക്ക് ചികിത്സയില്‍ പ്രത്യേക പരിശീലനം ലഭിച്ചിച്ചിട്ടുളള വിദഗ്ധരുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്. അസോസിയേറ്റ് ഡയറക്ടര്‍മാരായ ഫാ.ജോസ് കീരഞ്ചിറ, റവ.ഡോ.ജോസഫ് കരികുളം, ഫാ.ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, ഫാ. ഡോ. മാത്യു ചേന്നാട്ട്, ഫാ.മാത്യു തുരുത്തിപ്പള്ളില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.