Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CorruptionProbe

ബി​ല്ലു​ക​ൾ ത​ട​ഞ്ഞു, കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു; ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ നി​ർ​ണാ​യ​ക മൊ​ഴി

തി​രു​വ​ന​ന്ത​പു​രം:  മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി മ​റ്റൊ​രു മൊ​ഴി കൂ​ടി രേ​ഖ​പ്പെ​ടു​ത്തി. ജീ​വ​നൊ​ടു​ക്കി​യ പ​തി​ബെ​ൽ പ്രോ​ജ​ക്ട് മാ​നേ​ജ​ർ ലീ ​സി ബി​ന്നി​ന്‍റെ സ​ഹാ​യി​യാ​യ ഷാ​ജ​ഹാ​നാ​ണ് വി​ജി​ല​ൻ​സി​ന് മൊ​ഴി ന​ൽ​കി​യ​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ബി​ല്ലു​ക​ൾ ത​ട​ഞ്ഞു​വെ​ച്ച​തോ​ടെ ലീ ​മാ​ന​സി​ക​മാ​യി ത​ക​ർ​ന്നി​രു​ന്നു​വെ​ന്നും കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട കാ​ര്യം ലീ ​ത​ന്നോ​ട് പ​റ​ഞ്ഞി​രു​ന്ന​താ​യും ഷാ​ജ​ഹാ​ൻ മൊ​ഴി ന​ൽ​കി. 

ലീ​യു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി ക​മ്പ​നി​യി​ലെ ചി​ല ജീ​വ​ന​ക്കാ​ർ വ​ഴി അ​ന്ന് അ​റി​ഞ്ഞി​രു​ന്നു​വെ​ന്നും ഷാ​ജ​ഹാ​ൻ അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഗ്യാ​നേ​ഷ് കു​മാ​ർ കേ​ര​ള​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കാ​ല​ത്ത് കെ​എ​സ്ടി​പി റോ​ഡ് പ​ദ്ധ​തി​യി​ൽ അ​ഴി​മ​തി ന​ട​ത്തി​യെ​ന്നും പ​തി-​ബെ​ൽ പ്രോ​ജ​ക്ട് മാ​നേ​ജ​രാ​യി​രു​ന്ന ലീ ​സി ബി​ന്നി​നോ​ട് കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടെ​ന്നു​മു​ള്ള ആ​രോ​പ​ണ​ങ്ങ​ളി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

ഗ്യാ​നേ​ഷ് കു​മാ​ർ പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ​യാ​ണ് ഇ​ൻ​ഡോ-​മ​ലേ​ഷ്യ​ൻ ക​ൺ​സോ​ർ​ഷ്യ​മാ​യ പ​തി-​ബെ​ൽ കെ​എ​സ്ടി​പി റോ​ഡ് പ​ദ്ധ​തി​യു​ടെ ക​രാ​ർ ഏ​റ്റെ​ടു​ത്ത​ത്. സം​സ്ഥാ​ന​ത്തെ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും ബി​ല്ലു​ക​ൾ മാ​റി ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ലീ ​സി ബി​ൻ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് ആ​രോ​പ​ണം. ലീ​യി​ൽ​നി​ന്ന് ര​ണ്ട് കോ​ടി രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണം നേ​ര​ത്തെ​യും ഉ​യ​ർ​ന്നി​രു​ന്നു. 

പ​തി-​ബെ​ൽ ക​മ്പ​നി​യു​ടെ ഉ​പ​ക​രാ​റു​കാ​ര​നാ​യ സാ​ജ​നാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ബി​ല്ലു​ക​ൾ മാ​റി ന​ൽ​കു​ന്ന​തി​ന് ഗ്യാ​നേ​ഷ് കു​മാ​ർ ര​ണ്ട് കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​താ​യി ലീ ​ത​ന്നോ​ട് പ​റ​ഞ്ഞി​രു​ന്നു​വെ​ന്ന് സാ​ജ​ൻ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. നേ​ര​ത്തേ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ ലീ​യു​ടെ സ​ഹാ​യി​യാ​യ ഷാ​ജ​ഹാ​ന്‍റെ മൊ​ഴി കൂ​ടി രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ അ​ന്വേ​ഷ​ണം പു​തി​യ ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്. 

Latest News

Corehub Up