Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Costa Verde

മാർപാപ്പയുടെ 45 അടി ഉയരമുള്ള പ്രതിമ

ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ പെ​​​​റു സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി ക​​​​ല്ലാ​​​​വോ പ്ര​​​​വി​​​​ശ്യാ മു​​​​നി​​​​സി​​​​പ്പാ​​​​ലി​​​​റ്റി മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ 14 മീ​​​​റ്റ​​​​ർ (45 അ​​​​ടി) ഉ​​​​യ​​​​ര​​​​മു​​​​ള്ള കൂ​​​​റ്റ​​​​ൻ പ്ര​​​​തി​​​​മ അ​​​​നാ​​​​ച്ഛാ​​​​ദ​​​​നം ചെ​​​​യ്തു.

ക​​​​ഴി​​​​ഞ്ഞ മാ​​​​ർ​​​​ച്ചി​​​​ലു​​​​ണ്ടാ​​​​യ തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​ൽ​​​​നി​​​​ന്നു ത​​​​ന്‍റെ സ​​​​ഹോ​​​​ദ​​​​രി​​​​യെ ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ മ​​​​രി​​​​ച്ച നാ​​​​ലു​​​​വ​​​​യ​​​​സു​​​​കാ​​​​ര​​​​ൻ ഹെ​​​​സൂ​​​​സ് ഗെ​​​​യ്ൽ അ​​​​ല​​​​ജാ​​​​ൻ​​​​ഡ്രോ റോ​​​​ഡ്രി​​​​ഗ​​​​സി​​​​ന്‍റെ സ്മ​​​​ര​​​​ണാ​​​​ർ​​​​ഥം പ​​​സ​​​ഫി​​​ക് തീ​​​ര​​​ത്തെ കോ​​​സ്റ്റ വെ​​​ർ​​​ദെ​​​യി​​​ൽ പു​​​തു​​​താ​​​യി നാ​​​​മ​​​​ക​​​​ര​​​​ണം ചെ​​​​യ്യ​​​​പ്പെ​​​​ട്ട ‘നി​​​​നോ ഗെ​​​​യ്‌​​​ലി​​​റ്റോ’ പാ​​​​ർ​​​​ക്കി​​​​ലാ​​​​ണ് ഈ ​​​​പ്ര​​​​തി​​​​മ സ്ഥാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

12 മീ​​​​റ്റ​​​​ർ ഉ​​​​യ​​​​ര​​​​മു​​​​ള്ള ലോ​​​​ഹ ച​​​​ട്ട​​​​ക്കൂ​​​​ടി​​​​ൽ പോ​​​​ളി​​​​യു​​​​റീ​​​​ൻ ഫോം, ​​​​ഫൈ​​​​ബ​​​​ർ​​​​ഗ്ലാ​​​​സ്, പോ​​​​ളി​​​​സ്റ്റ​​​​ർ റെ​​​​സി​​​​ൻ എ​​​​ന്നി​​​​വ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണു പ്ര​​​​തി​​​​മ നി​​​​ർ​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പ്ര​​​​തി​​​​മ​​​​യ്ക്കു മാ​​​​ത്രം 12 മീ​​​​റ്റ​​​​റും അ​​​​തു സ്ഥാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന പീ​​​​ഠ​​​​ത്തി​​​​ന് ര​​​​ണ്ടു മീ​​​​റ്റ​​​​റും ഉ​​​​യ​​​​ര​​​​മു​​​​ണ്ട്. ശി​​​​ല്പി​​​​ക​​​​ളാ​​​​യ ഡെ​​​​യ്‌​​​​വി വോം​​​​ഗ് അ​​​​രാ​​​​ന​​​​യും റാ​​​​ഫേ​​​​ൽ ഗു​​​​ട്ട​​​​റ​​​​സ് ക്വി​​​​സ്‌​​​​പെ​​​​യും ചേ​​​​ർ​​​​ന്നാ​​​​ണ് ഇ​​​​ത് രൂ​​​​പ​​​​ക​​​​ല്പ​​​​ന ചെ​​​​യ്ത​​​​ത്.

ക​​​​ല്ലാ​​​​വോ മേ​​​​യ​​​​ർ സെ​​​​സാ​​​​ർ പെ​​​​ര​​​​സി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​നാ​​​​ച്ഛാ​​​​ദ​​​​ന ച​​​​ട​​​​ങ്ങ്. ക​​​​ല്ലാ​​​​വോ ബി​​​​ഷ​​​​പ് ലൂ​​​​യി​​​​സ് ആ​​​​ൽ​​​​ബെ​​​​ർ​​​​ട്ടോ ബാ​​​​രേ​​​​ര പാ​​​​ച്ചെ​​​​ക്കോ, പെ​​​​റു​​​​വി​​​​യ​​​​ൻ ബി​​​​ഷ​​​​പ്സ് കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സ് ഡെ​​​​പ്യൂ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി​​​​യും മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ പെ​​​​റു സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന്‍റെ ദേ​​​​ശീ​​​​യ കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​റു​​​​മാ​​​​യ മോ​​​​ൺ. ഗി​​​​ല്ലെ​​​​ർ​​​​മോ ഇ​​​​ങ്ക പെ​​​​രേ​​​​ഡ എ​​​​ന്നി​​​​വ​​​​രും ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

2015 മു​​​​ത​​​​ൽ 2023 വ​​​​രെ പെ​​​​റു​​​​വി​​​​ലെ ചി​​​​ക്ലാ​​​​യോ രൂ​​​​പ​​​​ത​​​​യു​​​​ടെ ബി​​​​ഷ​​​​പ്പാ​​​​യും 2020 മു​​​​ത​​​​ൽ 2021 വ​​​​രെ ക​​​​ല്ലാ​​​​വോ രൂ​​​​പ​​​​ത​​​​യു​​​​ടെ അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റ​​​​റാ​​​​യും ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Latest News

Corehub Up