Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CoupleGoals

Kouthukam

കാ​മു​കി​ക്കാ​യി സ​മ​ര വേ​ദി​യി​ൽ; സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ മ​ന​സ് ക​വ​ർ​ന്ന് ഒ​രു 'ഗ്രീ​ൻ ഫ്ലാ​ഗ്' കാ​മു​ക​ൻ!

ഡ​ൽ​ഹി​യി​ലെ ജ​ന്ത​ർ മ​ന്ത​റി​ൽ പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ കോ​ക്രോ​ച്ച് മാ​സ്കു​ക​ളും പ്ല​ക്കാ​ർ​ഡു​ക​ളു​മേ​ന്തി യു​വ​ജ​ന​ങ്ങ​ൾ ന​ട​ത്തി​യ വേ​റി​ട്ട പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ൽ നി​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ ഒ​ന്ന​ട​ങ്കം ഏ​റ്റെ​ടു​ത്ത​ത് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഒ​രു കാ​ഴ്ച​യാ​യി​രു​ന്നു.

'കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി'​യു​ടെ പ്ര​ക്ഷോ​ഭ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ എ​ത്തി​യ ഒ​രു യു​വാ​വി​നോ​ട് അ​തി​നു​ള്ള കാ​ര​ണം ചോ​ദി​ച്ച​പ്പോ​ൾ, രാ​ഷ്ട്രീ​യ​ത്തോ​ടോ സോ​ഷ്യ​ൽ മീ​ഡി​യ ട്രെ​ൻ​ഡു​ക​ളോ​ടോ ഉ​ള്ള താ​ല്പ​ര്യ​മ​ല്ല അ​യാ​ൾ പ​ങ്കു​വെ​ച്ച​ത്.

പ​രീ​ക്ഷാ ചോ​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് ക​ടു​ത്ത മാ​ന​സി​ക​സ​മ്മ​ർ​ദ്ദ​ത്തി​ലും വി​ഷാ​ദ​ത്തി​ലു​മാ​യ ത​ന്‍റെ കാ​മു​കി​ക്ക് പ്ര​തി​ഷേ​ധ​സ്ഥ​ല​ത്ത് നേ​രി​ട്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ, അ​വ​ൾ​ക്ക് പി​ന്തു​ണ​യേ​കാ​നാ​ണ് താ​ൻ എ​ത്തി​യ​തെ​ന്ന് അ​യാ​ൾ വ്യ​ക്ത​മാ​ക്കി.

'ബ​ജ​ർ​ബ​ട്ടു' എ​ന്ന മാ​ധ്യ​മം ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച ഈ ​അ​ഭി​മു​ഖ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ നി​മി​ഷ​നേ​രം കൊ​ണ്ടാ​ണ് ത​രം​ഗ​മാ​യ​ത്. റാ​ലി​യി​ലെ രാ​ഷ്ട്രീ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ളെ​ക്കാ​ൾ ആ ​യു​വാ​വി​ന്‍റെ വാ​ക്കു​ക​ളാ​ണ് ആ​ളു​ക​ൾ ശ്ര​ദ്ധി​ച്ച​ത്.

പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക്ക് ന​ൽ​കു​ന്ന മാ​ന​സി​ക പി​ന്തു​ണ​യു​ടെ പ്രാ​ധാ​ന്യം ചൂ​ണ്ടി​ക്കാ​ട്ടി​യ സോ​ഷ്യ​ൽ മീ​ഡി​യ, ഇ​ന്‍റ​ർ​നെ​റ്റി​ലെ ഏ​റ്റ​വും മി​ക​ച്ച മാ​തൃ​കാ​പ​ര​മാ​യ സ്നേ​ഹ​പ്ര​ക​ട​ന​മാ​യി ഇ​തി​നെ വി​ശേ​ഷി​പ്പി​ച്ചു.

വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കെ​തി​രെ​യു​ള്ള മു​ദ്രാ​വാ​ക്യ​ങ്ങ​ളും വ​ലി​യ പ്ല​ക്കാ​ർ​ഡു​ക​ളും നി​റ​ഞ്ഞ പ്ര​ക്ഷോ​ഭ വേ​ദി​യി​ൽ, പ്രി​യ​പ്പെ​ട്ട​വ​ൾ​ക്കു​വേ​ണ്ടി നി​ശ​ബ്ദ​മാ​യി നി​ല​കൊ​ണ്ട ആ ​കാ​മു​ക​ന്‍റെ സാ​ന്നി​ധ്യം അ​ങ്ങ​നെ ഈ ​പ്ര​തി​ഷേ​ധ​ത്തി​ലെ ഏ​റ്റ​വും ഓ​ർ​മ്മി​ക്ക​പ്പെ​ടു​ന്ന ചി​ത്ര​മാ​യി മാ​റി.

Latest News

Corehub Up