Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Court Boycott

അ​ഭി​ഭാ​ഷ​ക​ര്‍​ക്ക് നേ​രെ വ​ധ​ശ്ര​മം; ജി​ല്ലാ കോ​ട​തി ബ​ഹി​ഷ്‌​ക​രി​ക്കും

കൊ​ച്ചി: അ​ഭി​ഭാ​ഷ​ക കു​ടും​ബ​ത്തി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​റ​ണാ​കു​ളം ജി​ല്ലാ കോ​ട​തി​യും കീ​ഴ്ക്കോ​ട​തി​ക​ളും അ​ഭി​ഭാ​ഷ​ക​ർ ബ​ഹി​ഷ്ക​രി​ക്കും. വ​ക്കാ​ല​ത്ത് എ​ടു​ത്ത അ​ഭി​ഭാ​ഷ​ക​രു​ടെ കു​ടും​ബ​ത്തെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലാ​ണ് അ​സോ​സി​യേ​ഷ​ന്‍റെ പ്ര​തി​ഷേ​ധം. 

പ്ര​തി​ക​ൾ​ക്കു​വേ​ണ്ടി ആ​രും വ​ക്കാ​ല​ത്ത് എ​ടു​ക്ക​രു​തെ​ന്നും അ​ഭി​ഭാ​ഷ​ക അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​റ​ണാ​കു​ളം മു​രു​ക്കും​പാ​ട​ത്തെ അ​ഭി​ഭാ​ഷ​ക ദ​മ്പ​തി​ക​ളാ​യ ടി.​എം.​ഡോ​ൾ​ഗോ​യു​ടെ​യും നീ​മ​യു​ടെ​യും വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​രു​വ​രും അ​ടു​ത്തി​ടെ ഒ​രു ഗാ​ർ​ഹി​ക പീ​ഡ​ന​ക്കേ​സ് ഏ​റ്റെ​ടു​ത്തി​രു​ന്നു. 

ഇ​തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് വി​വ​രം. പ്ര​ദേ​ശ​വാ​സി​ക​ളാ​യ മു​രു​ക്കും​പാ​ടം കോ​മ​ത്ത് വീ​ട്ടി​ൽ ഡാ​സ്റ്റ​ർ(​വേ​ലു), ഡൈ​നാ​സ്റ്റ​ർ (വാ​വ​ക്കു​ട്ടി) എ​ന്നി​വ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും ഇ​വ​ർ അ​റ​സ്റ്റി​ലാ​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. അ​ക്ര​മി​സം​ഘം വീ​ട്ടി​ലെ​ത്തു​മ്പോ​ൾ അ​ഭി​ഭാ​ഷ​ക​ന്‍റെ 80 വ​യ​സു​ള്ള പി​താ​വ് മോ​ഹ​ൻ​ദാ​സ് മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

അ​ക്ര​മി​ക​ൾ മോ​ഹ​ൻ​ദാ​സി​നെ​യും പ്ര​തി​ക​ൾ ആ​ക്ര​മി​ച്ചെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഡാ​സ്റ്റ​റി​ന്‍റെ ഭാ​ര്യ ന​ൽ​കി​യ സ്വ​കാ​ര്യ അ​ന്യാ​യം അ​ഭി​ഭാ​ഷ​ക​ർ ഏ​റ്റെ​ടു​ത്ത​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. അ​ഭി​ഭാ​ഷ​ക​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കോ​ട​തി ബ​ഹി​ഷ്ക​ര​ണ​ത്തി​ലേ​ക്ക് അ​ഭി​ഭാ​ഷ​ക​ർ നീ​ങ്ങു​ന്ന​ത്.

Latest News

Corehub Up