Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Court Complex

Pathanamthitta

ജി​ല്ലാ കോ​ട​തി സ​മു​ച്ച​യ​ത്തി​ന് 50 കോ​ടി: റോ​യി കെ. ​പൗ​ലോ​സ്

ചെ​റു​തോ​ണി: ജി​ല്ലാ കോ​ട​തി സ​മു​ച്ച​യ​വും ജു​ഡീ​ഷ്യ​ൽ ഓ​ഫീ​സേ​ഴ്സി​നു​ള്ള ക്വാ​ർ​ട്ടേ​ഴ്സു​ക​ളും നി​ർ​മി​ക്കു​ന്ന​തി​നാ​യി 50.62 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി റോ​യി കെ. ​പൗ​ലോ​സ് എം​എ​ൽ​എ അ​റി​യി​ച്ചു.

ജി​ല്ലാ ആ​സ്ഥാ​ന​ത്ത് കോ​ട​തി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ല​മി​ല്ലാ​ത്ത​തും ജു​ഡീ​ഷ്യ​ൽ ഓ​ഫീ​സേ​ഴ്സി​ന് താ​മ​സ​സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തും കോ​ട​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. ഈ ​പ്ര​ശ്ന​ങ്ങ​ളെ​ല്ലാം ഇ​തോ​ടെ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു. കെ​ട്ടി​ട​ങ്ങ​ളു​ടെ സ്ട്ര​ക്ച​റ​ൽ ഡി​സൈ​നും മ​റ്റു വി​ശ​ദാം​ശ​ങ്ങ​ളും ഉ​ട​ൻ ത​യാ​റാ​ക്കി സാ​ങ്കേ​തി​കാ​നു​മ​തി​ക്കു ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

ക്വാ​ട്ടേ​ഴ്സ്, എ​ൻ​ട്ര​ൻ​സ് ഗേ​റ്റ്, വാ​ച്ച്മാ​ൻ കാ​ബി​ൻ, ലി​ഫ്റ്റ്, ഇ​ല​ക്‌​ട്രി​ഫി​ക്കേ​ഷ​ൻ, എ​യ​ർ ക​ണ്ടീ​ഷ​നിം​ഗ്, ഫ​യ​ർ ഫൈ​റ്റിം​ഗ് തു​ട​ങ്ങി​യ​വ​ക്കാ​യി വി​ശ​ദ​മാ​യ ക​ണ​ക്കു​ക​ൾ സ​മാ​ഹ​രി​ച്ച ശേ​ഷ​മാ​യി​രി​ക്കും സാ​ങ്കേ​തി​ക അ​നു​മ​തി ല​ഭി​ക്കു​ക. തു​ട​ർ​ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.

Latest News

Corehub Up