തൃശൂർ: എഴുത്തുകാരി കെ.ആർ. മീരയുടെ ‘കലാച്ചി’ എന്ന നോവലിനെതിരേ ഉയർന്ന സാഹിത്യമോഷണ ആരോപണങ്ങളുമായി ബന്ധപ്പെട്ട് എഴുത്തുകാരി ഹരിത സാവിത്രിക്കെതിരേ സമർപ്പിച്ച ക്രിമിനൽ അപകീർത്തി പരാതി തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി സ്വീകരിച്ചു.
ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രാജശ്രീ രാജഗോപാലാണു പരാതി സ്വീകരിച്ച് മൊഴി രേഖപ്പെടുത്താൻ കേസ് നവംബർ ഏഴിലേക്കു മാറ്റി.