Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Court Employee

യു​ട്യൂ​ബി​ലൂ​ടെ അ​ശ്ലീ​ല പ​രാ​മ​ർ​ശം ന​ട​ത്തി​യ കോ​ട​തി ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

കൊ​ല്ലം: യു​ട്യൂ​ബി​ലൂ​ടെ അ​ശ്ലീ​ല പ​രാ​മ​ർ​ശം ന​ട​ത്തി​യ കോ​ട​തി ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ലാ​യി. കൊ​ല്ലം ന​ഗ​ര​ത്തി​ലെ ഹ​രി​ത​ക​ർ​മ സേ​ന​യെ യു​ട്യൂ​ബി​ലൂ​ടെ ആ​ക്ഷേ​പി​ച്ച ചാ​വ​ക്കാ​ട് സ​ബ് കോ​ട​തി ക്ലാ​ർ​ക്ക് തൃ​ശൂ​ർ മാ​ട​വ​ന ആ​ലം​പ​റ​മ്പി​ൽ സി​റാ​ജു​ദ്ദീ​നെ (52) ആ​ണു കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഡി​സം​ബ​ർ ഒ​ൻ​പ​തി​ന് യു​ട്യൂ​ബ് ചാ​ന​ലി​ൽ വ​ന്ന വാ​ർ​ത്ത​യു​ടെ ക​മ​ന്‍റി​ലാ​ണ് സേ​നാം​ഗ​ങ്ങ​ൾ​ക്കെ​തി​രെ​അ​ശ്ലീ​ല പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. കൊ​ല്ലം കോ​ർ​പ​റേ​ഷ​നു കീ​ഴി​ൽ ജോ​ലി ചെ​യ്യു​ന്ന സേ​നാം​ഗ​ങ്ങ​ൾ ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ണി​മു​ട​ക്കു​ക​യും പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പ​രാ​തി ല​ഭി​ച്ച​തോ​ടെ ഈ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സൈ​ബ​ർ സെ​ല്ലി സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്. കേ​സെ​ടു​ത്ത​ത​റി​ഞ്ഞ​തോ​ടെ ഒ​ളി​വി​ൽ പോ​യ പ്ര​തി ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ പോ​ലീ​സ് പി​ടി​കൂ​ടു​ക​യ​യാി​രു​ന്നു. പോ​സ്റ്റ് ഇ​ട്ട മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Latest News

Corehub Up