Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CourtFee

കോടതി ഫീസ് വർധന: പ്രതികരണം തേടി സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ കോ​ട​തി ഫീ​സ് കു​ത്ത​നെ കൂ​ട്ടി​യ ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ക​ര​ണം തേ​ടി സു​പ്രീം​കോ​ട​തി.

കേ​ര​ള ഫി​നാ​ൻ​സ് ആ​ക്‌​ട് പ്ര​കാ​രം കോ​ട​തി ഫീ​സ് വ​ലി​യ തോ​തി​ൽ വ​ർ​ധി​പ്പി​ച്ച ന​ട​പ​ടി​ക്കെ​തി​രെ ഹൈ​ക്കോ​ട​തി അ​ഡ്വ​ക്ക​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (കെ​എ​ച്ച്സി​എ​എ) ന​ൽ​കി​യ പ്ര​ത്യേ​കാ​നു​മ​തി ഹ​ർ​ജി​യി​ലാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റീ​സ് ജോ​യ്മ​ല്യ ബാ​ഗ്ചി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി.

കോ​ട​തി​യി​ൽ ന​ഷ്‌​ട​പ​രി​ഹാ​ര​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന തു​ക​യു​ടെ മൂ​ല്യ​ത്തി​ന് ആ​നു​പാ​തി​ക​മാ​യി ഫീ​സ് ഈ​ടാ​ക്കു​ന്ന ‘അ​ഡ് വാ​ലോ​റം’ (മൂ​ല്യ​ത്തി​ന​നു​സ​രി​ച്ചു​ള്ള) സ​മ്പ്ര​ദാ​യം സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ക​ന​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഉ​ണ്ടാ​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ർ​ജി​ക്കാ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

എ​ന്നാ​ൽ വാ​ണി​ജ്യ​ത​ർ​ക്ക​ങ്ങ​ളി​ലെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക് അ​തി​ന്‍റേ​താ​യ വി​ല​യു​ണ്ടെ​ന്നും, ഇ​ത്ത​രം കേ​സു​ക​ളി​ൽ ചെ​ല​വ​ഴി​ക്കു​ന്ന ജു​ഡീ​ഷ്യ​ൽ സ​മ​യ​ത്തി​ന് തു​ക ഈ​ടാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും ജ​സ്റ്റീ​സ് ജോ​യ്മ​ല്യ ബാ​ഗ്ചി നി​രീ​ക്ഷി​ച്ചു.

Latest News

Corehub Up