Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Craftsmanship Born Of Unity:

Alappuzha

ഒ​രു​മ​യു​ടെ ക​ര​വി​രു​ത്; ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍​ക്കാ​യി ക്രാ​ഫ്റ്റ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു

എ​ട​ത്വ: ലോ​ക ഭി​ന്ന​ശേ​ഷി വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​ല​വ​ടി ബി​ആ​ര്‍​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍​ക്കാ​യി ഒ​രു​മ​യു​ടെ ക​ര​വി​രു​ത് എ​ന്ന പേ​രി​ല്‍ ക്രാ​ഫ്റ്റ് പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ളി​ലെ സ​ര്‍​ഗാ​ത്മ​ക ക​ഴി​വു​ക​ള്‍ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നും സ്വ​യം പ​ര്യാ​പ്ത​ത​യും ആ​ത്മ​വി​ശ്വാ​സ​വും വ​ള​ര്‍​ത്തു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു പ​രി​ശീ​ല​നം.

ബി​ആ​ര്‍​സി സ്‌​പെ​ഷ്യ​ലി​സ്റ്റ് അ​ധ്യാ​പി​ക അം​ബി​ക ദേ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​രി​ശീ​ല​ന​ത്തി​ല്‍ കു​ട്ടി​ക​ള്‍ വി​വി​ധ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. ഓ​രോ കു​ട്ടി​യു​ടെ​യും ക​ഴി​വു​ക​ള്‍ തി​രി​ച്ച​റി​ഞ്ഞ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു പ​രി​ശീ​ല​ന പ​രി​പാ​ടി ക്ര​മീ​ക​രി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത്ത് പി​ഷാ​ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​പി​സി ബു​ഷ്‌​റ ടീ​ച്ച​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ആ​ര്‍​സി​സി മാ​യാ​ല​ക്ഷ്മി പ്ര​സം​ഗി​ച്ചു.

കു​ട്ടി​ക​ള്‍​ക്ക് സ്വ​ന്തം ക​ഴി​വു​ക​ള്‍ പ്ര​ക​ടി​പ്പി​ക്കാ​നും പ​ര​സ്പ​രം സ​ഹ​ക​രി​ക്കാ​നും സ​ന്തോ​ഷ​ക​ര​മാ​യ അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കാ​നും പ​രി​പാ​ടി അ​വ​സ​ര​മൊ​രു​ക്കി. ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ സ​ര്‍​ഗാ​ത്മ​ക​ത​യ്ക്ക് പ്രോ​ത്സാ​ഹ​നം ന​ല്‍​കു​ന്ന​തി​നും അ​വ​രു​ടെ ക​ഴി​വു​ക​ള്‍ സ​മൂ​ഹ​ത്തി​ന് മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള മാ​തൃ​കാ​പ​ര​മാ​യ സം​രം​ഭ​മാ​യി ഒ​രു​മ​യു​ടെ ക​ര​വി​രു​ത് മാ​റി.

Latest News

Corehub Up