Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CreamyLayerCriteria

ഒബിസി ക്രീമിലെയർ മാനദണ്ഡം: സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി മു​​​ൻ​​​കാ​​​ല​​​പ്രാ​​​ബ​​​ല്യ​​​ത്തോ​​​ടെ ന​​​ട​​​പ്പാ​​​ക്ക​​​രു​​​തെ​​​ന്ന് കേ​​​ന്ദ്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഒ​​​​ബി​​​​സി ക്രീ​​​​മി​​​​ലെ​​​​യ​​​​ർ നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​ൽ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളു​​​​ടെ ശ​​​​മ്പ​​​​ള​​​​വും വ​​​​രു​​​​മാ​​​​ന​​​​വും ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ മു​​​​ൻ​ ഉ​​​​ത്ത​​​​ര​​​​വ് മു​​​​ൻ​​​​കാ​​​​ല​​​പ്രാ​​​​ബ​​​​ല്യ​​​​ത്തോ​​​​ടെ ന​​​​ട​​​​പ്പാ​​​​ക്ക​​​​രു​​​​തെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​ർ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ സ​​​മീ​​​പി​​​ച്ചു.

സാ​​​​മ്പ​​​​ത്തി​​​​ക​​​മാ​​​​ന​​​​ദ​​​​ണ്ഡം മാ​​​​ത്രം പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​രു​​​​തെ​​​​ന്നും മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളു​​​​ടെ ത​​​​സ്തി​​​​ക​​​​യു​​​​ടെ പ​​​​ദ​​​​വി​​​കൂ​​​​ടി ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്തു വേ​​​​ണം ക്രീ​​​​മി​​​​ലെ​​​​യ​​​​ർ നി​​​​ശ്ച​​​​യി​​​​ക്കാ​​​​നെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു മാ​​​​ർ​​​​ച്ച് 11ലെ ​​​​സു​​​​പ്രീം​​​​കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വ്.

എ​​​​ന്നാ​​​​ൽ ഈ ​​​​വി​​​​ധി മു​​​​ൻ​​​​കാ​​​​ല പ്രാ​​​​ബ​​​​ല്യ​​​​ത്തോ​​​​ടെ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​ത് 2016 മു​​​​ത​​​​ലു​​​​ള്ള 3.7 ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം വ​​​​രു​​​​ന്ന ഒ​​​​ബി​​​​സി കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​ർ നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ളെ​​​​യും 18 സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ വി​​​​വി​​​​ധ പ​​​​രീ​​​​ക്ഷ​​​​ക​​​​ളെ​​​​യും ഉ​​​​ന്ന​​​​ത​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ പ്ര​​​​വേ​​​​ശ​​​​ന​​​​ങ്ങ​​​​ളെ​​​​യും ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന് കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​ർ കോ​​​​ട​​​​തി​​​​യി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി.

ബാ​​​​ങ്ക്, റെ​​​​യി​​​​ൽ​​​​വേ, പോ​​​​സ്റ്റ​​​​ൽ, പാ​​​​രാ​​​​മി​​​​ലി​​​​ട്ട​​​​റി വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് പു​​​​തി​​​​യ നി​​​​യ​​​​മ​​​​പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ൾ​​​​ക്കും ത​​​​ർ​​​​ക്ക​​​​ങ്ങ​​​​ൾ​​​​ക്കും വ​​​​ഴി​​​വ​​​​യ്ക്കു​​​​മെ​​​​ന്നും കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​ർ വാ​​​​ദി​​​​ക്കു​​​​ന്നു. അ​​​​തി​​​​നാ​​​​ൽ നി​​​​ർ​​​​ദി​​​​ഷ്‌​​​ട ന​​​​യ​​​​രൂ​​​​പീ​​​​ക​​​​ര​​​​ണം ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​തു​​​വ​​​​രെ 2025, 2026 സി​​​​വി​​​​ൽ സ​​​​ർ​​​​വീ​​​​സ് പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ പ​​​​ഴ​​​​യ രീ​​​​തി​​​​യി​​​​ൽ​​​ത്ത​​​​ന്നെ തു​​​​ട​​​​രാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നും സു​​​​പ്രീം​​​​കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ൽ വ്യ​​​​ക്ത​​​​ത വ​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​ണ് കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ ആ​​​​വ​​​​ശ്യം.

2026 മാ​​​​ർ​​​​ച്ച് ആ​​​​റി​​​​ന് സി​​​​വി​​​​ൽ സ​​​​ർ​​​​വീ​​​​സ് ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച് അ​​​​ഞ്ച് ദി​​​​വ​​​​സ​​​​ത്തി​​​നു​​​ശേ​​​​ഷ​​​​മാ​​​​ണ് ക്രീ​​​​മി​​​​ലെ​​​​യ​​​​ർ നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ നി​​​​ർ​​​​ണാ​​​​യ​​​​ക വി​​​​ധി വ​​​​രു​​​​ന്ന​​​​ത്.

പു​​​തി​​​യ വി​​​​ധി മു​​​​ൻ​​​​കാ​​​​ല പ്രാ​​​​ബ​​​​ല്യ​​​​ത്തോ​​​​ടെ ന​​​​ട​​​​പ്പാ​​​​ക്കി​​​​യാ​​​​ൽ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന സ​​​​മ​​​​യ​​​​ത്ത് പ​​​​ഴ​​​​യ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ പി​​​​ന്തു​​​​ട​​​​ർ​​​​ന്ന ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് തു​​​​ല്യ​​​​നീ​​​​തി നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ടു​​​​മെ​​​​ന്നും ഈ​​​മാ​​​സം അ​​​​വ​​​​സാ​​​​നം മ​​​​സൂ​​​​റി​​​​യി​​​​ലെ ലാ​​​​ൽ ബ​​​​ഹാ​​​​ദൂ​​​​ർ ശാ​​​​സ്ത്രി നാ​​​​ഷ​​​​ണ​​​​ൽ അ​​​​ക്കാ​​​​ദ​​​​മി​​​​യി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കേ​​​​ണ്ട പ​​​​രി​​​​ശീ​​​​ല​​​​ന കോ​​​​ഴ്സു​​​​ക​​​​ളെ​​​​യും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ സീ​​​​നി​​​​യോ​​​​റി​​​​റ്റി​​​​യെ​​​​യും ഇ​​​​തു പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്നും കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

Latest News

Corehub Up